
ചേറ്റുവ: ചേറ്റുവ അഴിമുഖത്ത് കരിയര്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്ന് തൊഴിലാളികളുണ്ടായിരുന്ന വള്ളം ചേറ്റുവ അഞ്ചാംകല്ല് കടലില്‍ തീരത്തോട് ചേര്‍ന്നാണ് മറിഞ്ഞത്. മൂവരും മറിഞ്ഞ വള്ളത്തിന് മുകളില്‍ ഏറെ നേരം പിടിച്ചു കിടന്നിരുന്നു. പിന്നീട് രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കൂരിക്കുഴി സ്വദേശിയായ ഒരാളെ ഇനിയും കണ്ടെത്താനായില്ല. രക്ഷപ്പെട്ടവരെ ചേറ്റുവ ടി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. ശക്തമായ തിരയിലാണ് വള്ളം മറിഞ്ഞത്. അഴീക്കോട് കോസ്റ്റല്‍ പൊലീസിന്റെ പരിധിയില്‍പെടുന്ന സ്ഥലത്താണ് അപകടം.
വിവരമറിഞ്ഞ് മുനക്കകടവ് കോസ്റ്റല്‍ പൊലീസിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടെങ്കിലും ശക്തമായി തിരമാല കാരണം അഴി മുറിച്ച് അപ്പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



