
പി.ജി. പ്രവേശനം 2024
2024 – 2025 അധ്യയന വർഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്തിന് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തിരുത്തലുകള്‍ (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി., ബിരുദ രജിസ്റ്റർ നമ്പർ എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ആഗസ്റ്റ് 13-ന് വൈകീട്ട് നാലു മണിവരെ ലഭ്യമാകും. ഒരു തവണ മാത്രമേ തിരുത്തൽ സൗകര്യം ലഭ്യമാകുകയുള്ളൂ. തിരുത്തൽ വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്താല്‍ മാത്രമേ അപേക്ഷ പൂർണമാകൂ. ഒന്നാമത്തെ ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി മുഴുവൻ ഹയർ ഓപ്ഷനുകളും റദ്ദാക്കി പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും തിരുത്തൽ സൗകര്യം ലഭ്യമാകും. സാങ്കേതിക കാരണങ്ങളാൽ ഹയർ ഓപ്ഷൻ റദ്ദായിപ്പോയവർക്ക് ഈ കാര്യം സൂചിപ്പിച്ച് pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിച്ചാൽ, പ്രസ്തുത ഓപ്ഷനുകൾ പുനഃസ്ഥാപിച്ചു നൽകുന്നതാണ്. ഒന്നാമത്തെയോ രണ്ടാമത്തെയോ അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടയ്ക്കാത്തതിനാലോ കോളേജിൽ സ്ഥിരപ്രവേശനം നേടാത്തതിനാലോ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്തായവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി തിരുത്തൽ സൗകര്യമുണ്ടാകും. അലോട്ട്മെന്റ് ലഭിക്കാത്തവരെ നിലവിലെ അപേക്ഷ പ്രകാരം വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. തിരുത്തൽ സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുക. രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള സീറ്റൊഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്.
ലേറ്റ് രജിസ്‌ട്രേഷൻ
2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ലേറ്റ് ഫീയോടുകൂടിയുള്ള രജിസ്‌ട്രേഷൻ സൗകര്യം ആഗസ്റ്റ് 13-ന് വൈകീട്ട് നാലു മണിവരെ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകും. രജിസ്‌ട്രേഷൻ ചെയ്യുന്നവരെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിലേക്കുള്ള ലേറ്റ് രജിസ്‌ട്രേഷന് നോൺ – ഇംഗ്ലീഷ് (ബിരുദ തലത്തിൽ ഇംഗ്ലീഷ് കോർ വിഷയമായി പഠിക്കാത്തവർ) വിഭാഗത്തിൽ പെടുന്നവരെ പരിഗണിക്കില്ല. ഫീസ് : ജനറൽ വിഭാഗത്തിന് 780/- രൂപ, എസ്.സി. / എസ്.ടി. വിഭാഗത്തിന് 505/- രൂപ. ആഗസ്റ്റ് 21-ന് ശേഷം ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം വീണ്ടും ലഭ്യമാകും. എല്ലാ വിധ പ്രവേശനങ്ങൾക്കും മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
മൂല്യനിർണയ ക്യാമ്പ്
രണ്ടാം സെമസ്റ്റർ ബിരുദ ഏപ്രിൽ 2024 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ആഗസ്റ്റ് 12 മുതൽ 16 വരെ (അവധി ദിവസങ്ങൾ ഒഴികെ) നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അദ്യാപകരും നിർബന്ധമായും ഹാജരാകണമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.
സമ്പർക്ക ക്ലാസ് മാറ്റി
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം സ്റ്റഡി സെന്ററായി ഡബ്ല്യൂ.എം.ഒ. കോളേജ് മുട്ടിൽ മുണ്ടകൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വസ കേന്ദ്ര മാക്കിയതിനാൽ ആഗസ്റ്റ് 10, 11 തീയതികളിൽ പ്രസ്തുത സെന്ററിൽ വച്ച് നടത്താനിരുന്ന 2022 പ്രവേശനം ബി.എ., ബി.കോം. വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ സമ്പർക്ക ക്ലാസുകൾ മാറ്റിവെച്ചു. മാറ്റിവെച്ച ക്ലാസുകൾ സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ നടത്തും. മറ്റു സെന്ററുകളിലെ ക്ലാസുകൾ ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (SDE – CBCSS) ഏപ്രിൽ 2024 വൈവ ആഗസ്റ്റ് 12, 13, 14, 16 തീയതികളിൽ നടക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാർക്കുള്ള കേന്ദ്രം സർവകലാശാലാ ക്യാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറും പാലക്കാട്, തൃശ്ശൂർ ജില്ലക്കാർക്കുള്ള കേന്ദ്രം തൃശ്ശൂർ ശ്രീ. സി. അച്യുത മേനോൻ ഗവ. കോളേജുമാണ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷ റദ്ദാക്കി
ജൂൺ 27-ന് നടത്തിയ രണ്ടു വർഷ അദീബ്-ഇ-ഫാസിൽ (ഉറുദു) പ്രിലിമിനറി (സിലബസ് വർഷം – 2016) രണ്ടാം വർഷ Paper – II AFUP ML 02 – Malayalam ഏപ്രിൽ / മെയ് 2024 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ആഗസ്റ്റ് 22-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ
ഡിസംബർ 2022 പേപ്പർ II (ഇലക്ടീവ്) പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ ആഗസ്റ്റ് 23-ന് നടക്കും. കേന്ദ്രം : അതത് ഗവേഷണ കേന്ദ്രങ്ങൾ / സർവകലാശാലാ വകുപ്പുകൾ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ 2019 പ്രവേശനം വിദ്യാർഥികൾക്കായി ജൂലൈ 31, ആഗസ്റ്റ് രണ്ട് തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം. (CBCSS-PG) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 12, 13 തീയതികളിൽ നടക്കും. പരീക്ഷാ സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CBCSS – UG / CUCBCSS – UG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ( CBCSS – UG / CUCBCSS – UG 2018 പ്രവേശനം മുതൽ ) ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (CBCSS / CUCBCSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ( 2022 പ്രവേശനം ) എം.എസ് സി. ഫിസിക്സ് ( നാനോസയൻസ് ), എം.എസ് സി. കെമിസ്ട്രി ( നാനോസയൻസ് ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ (2016 പ്രവേശനം) എം.കോം. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




