പരപ്പനങ്ങാടി : അജ്ഞാതനായ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ സമീപം നടപ്പാലത്തിനരികില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീവണ്ടി തട്ടിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി. തമിഴ്‌നാട് സ്വദേശിയാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടിരുന്നതായി പറയുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവര്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ : 0494 2410260
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



