Edit Content

Section

Edit Content

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുനഃക്രമീകരിച്ചു

HIGHLIGHTS : Calicut University News; One-time regular supplementary exams rescheduled

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുനഃക്രമീകരിച്ചു

കാലിക്കറ്റ് സർവകലാശാല ഡിസംബർ 08, 09, 10 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ യു.ജി. (CUCBCSS – UG – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഡിസംബർ 16, 17, 18 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ ( പ്രോജക്ട് മോഡ് ) ( 2024 പ്രവേശനം ) ജൂലൈ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 15-ന് തുടങ്ങും. കേന്ദ്രം : എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ കാലിക്കറ്റ് സർവകലാശാലാ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ് നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ എട്ടിന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. കോളേജ് പൊന്നാനി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ( 2014 സ്‌കീം ) ബി.ടെക്. നവംബർ 2023, ഏപ്രിൽ 2023, നവംബർ 2022, ഏപ്രിൽ 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് ( ഐ.ഇ.ടി. ) കോഹിനൂർ. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടില്ല.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റർ എം.സി.എ. (2020 സ്‌കീം – 2020 പ്രവേശനം) സെപ്റ്റംബർ 2024, (2020 സ്‌കീം – 2021 പ്രവേശനം) സെപ്റ്റംബർ 2025, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. (CBCSS – PG – 2019 സ്‌കീം – 2021 പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (CBCSS – PG – SDE – 2019 സ്‌കീം – 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 2026 ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. ( CBCSS – V – UG – 2022, 2023, 2024 പ്രവേശനം ) ഏപ്രിൽ 2025, ( CBCSS – V – UG – 2021 പ്രവേശനം, CUCBCSS – V – UG – 2018, 2019, 2020 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് (CBCSS – PG) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!