Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : Calicut University News; NSS Awards announced

എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 വര്‍ഷത്തെ എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി എസ്. നിഷ (അമല്‍ കോളേജ്, മൈലാടി), കെ. മിനി (വി.ടി.ബി. കോളേജ് ശ്രീകൃഷ്ണപുരം), ടി. മുഹമ്മദ് റഫീഖ് (ഐഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെര്‍പ്പുളശ്ശേരി), ആര്‍. തരുണ്‍ (ക്രൈസ്റ്റ് കോളേജ്,ഇരിങ്ങാലക്കുട), രഞ്ജിത്ത് വര്‍ഗീസ് (സെന്റ് തോമസ് കോളേജ്, തൃശൂര്‍), എസ്. സായ്ഗീത (മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, കോഴിക്കോട്), ഡോ. എസ്. ഷിബു (എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജ്, പെരിന്തല്‍മണ്ണ), വൈ. ശ്രീജിത്ത് പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജ്, ചാലക്കുടി), ജെയ്ന്‍ ജെ. തേരട്ടില്‍ (സെന്റ് അലോഷ്യസ് കോളേജ്, എല്‍ത്തുരുത്ത്), ഡോ. ജിനോ പി. വര്‍ഗീസ് (മാര്‍ത്തോമാ കോളേജ് ചുങ്കത്തറ) എന്നിവരെയും മികച്ച പുരുഷ വളണ്ടിയര്‍മാരായി എം. അനിത് (വി.ടി.ബി. കോളേജ് ശ്രീകൃഷ്ണപുരം), ആല്‍ബിന്‍ കുര്യാക്കോസ് (രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, അട്ടപ്പാടി), ടി. ആഷിഫ് (എം.ഇ.എസ്. മമ്പാട് കോളേജ്), വി. ഷഹമാന്‍ (റീജിണല്‍ കോളേജ് ഓഫ് സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ്), കെ. അഹമ്മദ് യാമില്‍ (ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊണ്ടോട്ടി), ജോണ്‍ ജോജു (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലുക്കുട), പി.പി. റിന്‍ഷാദ് (ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊണ്ടോട്ടി), ജില്‍റ്റോ ജോയ് (ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി കോഴിക്കോട്), എം.കെ. മുഹമ്മദ് ജവാദ് (സുന്നിയ്യ അറബിക് കോളേജ് ചേന്നമങ്ങലൂര്‍), ജോയല്‍ തോമസ് ജൈസണ്‍ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വടക്കാഞ്ചേരി) എന്നിവരേയും മികച്ച വനിതാ വളണ്ടിയര്‍മാരായി അര്‍ച്ചന പ്രകാശ് (ഗവ. ലോ കോളേജ്, തൃശൂര്‍), എം.കെ. ഫാത്തിമ തസ്‌നീം (പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, കോഴിക്കോട്), ടി.സി. അനുശ്രീ (എസ്.എന്‍. കോളേജ് വടകര), ജീവിത ജ്യോതി ബിജു (പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോട്), എം.കെ. ഫിദ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് നിലമ്പൂര്‍), എം.യു. വൈഷ്ണജ (വി.ടി.ബി. കോളേജ്, ശ്രീകൃഷ്ണപുരം), നമ ദാനിയ (ഫാറൂഖ് കോളേജ്), അനഘ സജീവന്‍ (ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, കോഴിക്കോട്), ജി. അഭിജ്ഞ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരി), സി. ഫാത്തിമ നിഷാന (മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയനന്‍സ് കോളേജ് വളാഞ്ചേരി) എന്നിവരെയും തെരഞ്ഞെടുത്തു.

sameeksha-malabarinews

പുസ്തക പ്രദര്‍ശനം

തിരുവനന്തപുരത്തെ തിയോസഫിക്കല്‍ സൊസൈറ്റി കാലിക്കറ്റ് സര്‍വകലാശാലക്ക് സംഭാവന ചെയ്ത അമൂല്യ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം മാര്‍ച്ച് 9 ന് ഇ എം എസ് സെമിനാര്‍ കോംപ്ലക്‌സിലെ ഐ.ക്യു.എ.സി. ഓഫീസില്‍ നടക്കും. സര്‍വകലാശാലാ ഐ.ക്യു.എ.സി. വിഭാഗവും ചരിത്ര പഠന വകുപ്പും ചേര്‍ന്നാണ് പ്രദര്‍ശനമൊരുക്കുന്നത്. ഗവേഷണ പ്രാധാന്യമുള്ള പുരാരേഖകള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കാണാവുന്നതാണ്. രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ള മാസികകള്‍, പുസ്തകങ്ങള്‍, കൈയെഴുത്ത് രേഖകള്‍ എന്നിവയാണ് ഏകദിന പ്രദര്‍ശനത്തിലുണ്ടാവുക. ചരിത്ര പഠന വിഭാഗത്തിലെ പുരാരേഖാലയത്തില്‍ ഈ അമൂല്യ ഗ്രന്ഥങ്ങള്‍ സൂക്ഷിക്കും.

ലേഡീസ് ഹോസ്റ്റല്‍ സ്റ്റോര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റല്‍ സ്റ്റോര്‍ നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ടീ വെന്റിംഗ് മെഷീന്‍, ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതമുള്ള സ്റ്റോര്‍ നടത്തുവാന്‍ താല്‍പര്യമുള്ള വനിതകള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ 13-ന് വൈകീട്ട് 4 മണിക്കു മുമ്പായി പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റി വിഭാഗത്തില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ നോട്ടീസ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലാ പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് വിഭാഗവുമായി ബന്ധപ്പെടുക.     പി.ആര്‍. 274/2023

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 7 മുതല്‍ 10 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും റഗുലര്‍ ക്ലാസ്സുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവ് നല്‍കി.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രൊജക്ട് ഇവാല്വേഷന്‍, വൈവ, പ്രാക്ടിക്കല്‍ എന്നിവ 6, 7 തീയതികളില്‍ നടക്കും.

ബി.വോക്. ഫാഷന്‍ ടെക്‌നോളജി ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 13, 14, 15 തീയതികളില്‍ നടക്കും.

ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 20-ന് തുടങ്ങും.

ബി.വോക്. ഫിഷ്‌പ്രോസസിംഗ് ടെക്‌നോളജി നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 16, 17 തീയതികളില്‍ നടക്കും.

ബാച്ചിലര്‍ ഓഫ് ഇന്റീരിയല്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ 16, 18, 21 തീയതികളില്‍ നടക്കും.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 20-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എഫ്.ടി. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അവാസന വര്‍ഷ പാര്‍ട്ട്-2 ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സര്‍വകലാശാലാ സ്റ്റേഡിയത്തിലെ നടപ്പാത തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മിച്ച ഒരു കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള നടപ്പാത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താനാവുന്ന പാതയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പ്രദേശത്തെ സ്ഥിരം നടത്തക്കാരും എത്തിയിരുന്നു. 46.75 ലക്ഷം രൂപ ചെലവില്‍ രണ്ട് ട്രാക്കുകള്‍ക്ക് ചുറ്റുമായാണ് പാത നിര്‍മിച്ചിരിക്കുന്നത്.
ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ സുരക്ഷാ വേലിയുടെയും ഹാന്‍ഡ് ബോള്‍ കോര്‍ട്ടിനോട് ചേര്‍ന്ന് കളിക്കാരുടെ വിശ്രമത്തിനായി നിര്‍മിച്ച മുറിയുടെയും ഉദ്ഘാടനം വി.സി. നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, ചേലേമ്പ്ര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ഇക്ബാല്‍ പൈങ്ങോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഖിലേന്ത്യാ വനിതാ ബേസ് ബോള്‍ കിരീടം നേടിയ താരങ്ങളെ ചടങ്ങില്‍ അഭിനന്ദിച്ചു. പരിശീലകന്‍ കെ.ഇ. നിസാര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!