HIGHLIGHTS : Calicut University News; News that VC made a defeated student win is untrue
തോറ്റ വിദ്യാർഥിനിയെ വി.സി. ജയിപ്പിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധം

പാലക്കാട് വിക്ടോറിയ കോളേജിലെ ബി.എസ് സി. സൈക്കോളജിയിലെ ജംഷിയ ഷെറിൻ എന്ന വിദ്യാർഥിനിയുടെ അവസാന വർഷ പ്രൊജക്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതു മാണെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ. എല്ലാ പേപ്പറിലും ജയിച്ച ജംഷിയ പ്രോജക്ടിൽ തന്നെ പ്രത്യേക ലക്ഷ്യം വച്ച് തോല്പിചെന്നും വിഷയം അന്വേഷിച്ചു നീതിപൂർ വമായ നടപടി വേണമെന്ന് കാണിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ആ പരാതി വൈസ് ചാൻസിലർ പരീക്ഷ കൺട്രോളർക്ക് കൈമാറുകയും പരീക്ഷ ബോർഡ് ചെയർമാനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം ബി.എസ് സി. ജനറൽ സെക്ഷൻ പരീക്ഷാബോർഡ് ചെയർമാനെ ബന്ധപ്പെടുകയും പ്രൊജക്റ്റ് പുനഃ പരിശോധിക്കാനും കൊടുത്ത മാർക്കിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാനും ബോർഡ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ജൂൺ 10-ന് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് സമർപ്പിച്ചു. സാധാരണ നിലക്ക് പ്രോജക്ടിൽ കുട്ടികൾ തോൽക്കുന്നത് വിരളമായതിനാലും പ്രസ്തുത വിദ്യാർഥിനി എല്ലാ തിയറി പേപ്പറുകളിലും ഭേദപ്പെട്ട മാർക്കോടുകൂടി ജയിച്ചതിനാലും പ്രസ്തുത വിദ്യാർഥിനിയുടെ പ്രൊജക്റ്റ് മൂല്യനിർണയത്തിൽ അപാകതകൾ ബോധ്യപ്പെട്ട വൈസ് ചാൻസിലർ കോളജിൽ നിന്ന് പ്രോജക്ട് റിപ്പോർട്ട് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് പ്രൊജക്ട് റിപ്പോർട്ട് പരീക്ഷാകൺട്രോളർ വഴി മുതിർന്ന രണ്ടു അധ്യാപകരെക്കൊണ്ട് പരിശോധിപ്പിച്ചു. രണ്ടു പേരും നൽകിയ മാർക്ക് ആദ്യ അധ്യാപിക നൽകിയ മാർക്കിനെക്കാളും വളരെ കൂടുതൽ ആയിരുന്നു. തുടർന്ന് പരീക്ഷാബോർഡ് ചെയർമാനോട് ഈ വിദ്യാർഥിനിയുടെ മാർക്കിനെ കുറിച്ച് റിപ്പോർട്ട് ചോദിച്ചപ്പോൾ പ്രസ്തുത പ്രൊജക്റ്റ് അദ്ദേഹം കണ്ടിട്ടില്ല എന്ന വിവരമാണ് സർവകലാശാലയിൽ ലഭിച്ചത്. അതു പ്രകാരം വൈസ് ചാൻസലർ പരീക്ഷാബോർഡ് ചെയർമാനോട് നേരിട്ട് ആ പ്രോജക്ട് പുനഃ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം പുനഃ പരിശോധിച്ചപ്പോഴും മറ്റു രണ്ട് വിദഗ്ധർ നൽകിയത് പോലെ ഉയർന്ന മാർക്കുതന്നെയാണ് വിദ്യാർഥിനിക്ക് ലഭിച്ചത്. പരീക്ഷാ ബോർഡ് ചെയർമാൻ നൽകിയ ഈ മാർക്ക് വിദ്യാർഥിനിക്ക് ഫൈനൽ മാർക്ക് ആയി നൽകാവുന്നതാണ് എന്ന് ചെയർമാൻ റിപ്പോർട്ട് നൽകുകയും ചെയ്തു. പരീക്ഷാ ബോർഡ് ചെയർമാൻ നൽകിയ മാർക്ക് അനുസരിച്ച് ജംഷിയ ഷെറിൻ വിജയിച്ചു. അന്യായമായ രീതിയിൽ ഒരു വിദ്യാർഥിനി തോൽപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ വൈസ് ചാൻസലർ എന്ന നിലയിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്ന് വൈസ് ചാൻസലറുടെ ഓഫീസ് വ്യക്തമാക്കി.
മയ്യഴിയിൽ തുടർന്നിരുന്നെങ്കിൽ എഴുത്ത് മറ്റൊന്നാകുമായിരുന്നു – എം. മുകുന്ദൻ
പലതരം മനുഷ്യരെ കണ്ടതും ജീവിതത്തിന്റെ വൈവിധ്യം പഠിച്ചതും ദൽഹിയിൽ നിന്നാണെന്നും മയ്യഴിയിൽ തന്നെയായിരുന്നെങ്കിൽ തന്റെ എഴുത്ത് മറ്റൊരു തരത്തിലായിരിക്കുമെന്നും എം. മുകുന്ദൻ പറഞ്ഞു. വായന വാരാഘോഷത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്റെ ദൽഹിക്കാലം” എന്ന പേരിൽ മുകുന്ദന്റെ സർഗാത്മക ജീവിതത്തിൽ നിർണായകസ്ഥാനമുള്ള ദൽഹി ജീവിതമാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീകാന്ത് കോട്ടയ്ക്കലുമായി സംസാരിച്ചത്. ധാരാളം എഴു ത്തുകാർ, പത്രപ്രവർത്തകർ, നെഹ്റുവിനെ പോലുള്ള മഹാനായ ഒരു പ്രധാനമന്ത്രി, ഡോ. എസ് രാധാകൃഷ്ണനെപോലെയുള്ള ചിന്തകനായ ഒരു രാഷ്ട്രപതി എന്നിവരെ എല്ലാം കണ്ടത് ദൽഹിയിൽ വെച്ചാണ്. ദൽഹിയിലിരുന്ന് മയ്യഴിയെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓർത്തപ്പോൾ എഴുതിയതാണ് മയ്യഴിപ്പുഴയുടെ തീരത്ത്. ഓർക്കാൻ പ്രയാസമുള്ള അടിയ ന്തരാവസ്ഥക്കാലവും ദൽഹി തന്നിട്ടുണ്ടെന്നും മുകുന്ദൻ പറഞ്ഞു. എംബസിക്കാലം, ദൽഹി ഗാഥകൾ തുടങ്ങിയ കൃതികളും മുകുന്ദന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സംസാരത്തിൽ വന്നു. പരിപാടി സർവകലാശാലാ മലയാള വിഭാഗം അധ്യാപകൻ ഡോ. ആർ. വി.എം. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സർവകലാശാലാ അസിസ്റ്റന്റ് ലൈബ്രേറിയൻ വി. ഷാജി അധ്യക്ഷത വഹിച്ചു. സർവകലാശാലാ ലൈബ്രേറിയൻ എൻ.പി. സജയ സ്വാഗതവും സി.എച്ച്. മാരിയത്ത് നന്ദിയും പറഞ്ഞു.
കാലിക്കറ്റില്‍ 50330 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റില്‍ 50330 ബിരുദങ്ങള്‍ക്ക് അംഗീകാരം. ആറ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, 49486 ഡിഗ്രി, 758 പി.ജി., 80 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. സര്‍വകലാശാലാ പരീക്ഷകളുടെ ചോദ്യക്കടലാസുകളില്‍ പിശകുകള്‍ ഒഴിവാക്കുന്നതിന് സൂക്ഷ്മപരിശോധന നടത്താന്‍ ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സെനറ്റില്‍ മറുപടി. നാലുവര്‍ഷ ബിരുദപ്രോഗ്രാമുകളുടെ പരീക്ഷ കുറ്റമറ്റതാക്കാന്‍ ചോദ്യബാങ്ക് തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. 2022 ജനുവരി മുതല്‍ 2025 ജനുവരി വരെ ഗവേഷണ ഗൈഡ്ഷിപ്പിനായി ലഭിച്ച 585 അപേക്ഷകളില്‍ 19 എണ്ണമൊഴികെയുള്ളതെല്ലാം തീര്‍പ്പാക്കിയതായും സെനറ്റ് മറുപടിയിലുണ്ട്. നാലുവര്‍ഷ ബിരുദ പ്രോഗ്രാം നിയമാവലി 2024-ല്‍ വരുത്തിയ ഭേഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും കോളേജുകളും നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.
ഐ.ടി.എസ്.ആറിൽ ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപക നിയമനം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ 2025 – 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ (ഒരൊഴിവ്) നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂൺ 28-ന് നടക്കും. യോഗ്യത : യു.ജി.സി. മാനദണ്ഡ പ്രകാരം. യോഗ്യരായവർ ബയോഡാറ്റയും മതിയായ മറ്റ് രേഖകളും സഹിതം രാവിലെ 10 മണിക്ക് ഐ.ടി.എസ്.ആറിൽ ഹാജരാകണം.
ഇ.എം.എം.ആർ.സിയിൽ അക്കാദമിക് കോ – ഓർഡിനേറ്റർ, പ്രൊഡക്ഷൻ അസിസ്റ്റന്റ്
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിൽ അക്കാദമിക് കോ – ഓർഡിനേറ്റർ ( ഡി.ടി.എച്ച്. പ്രോജക്ട് ), പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിനുമുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 10 – ന് നടക്കും. യോഗ്യത :- അക്കാദമിക് കോ – ഓർഡിനേറ്റർ : സയൻസ് വിഷയത്തിൽ 55% മാർക്കിൽ കുറയാത്ത പി.ജി. / തത്തുല്യം, യു.ജി.സി. അല്ലെങ്കിൽ സി.എസ്.ഐ.ആർ. നെറ്റ് / തത്തുല്യം, സ്പ്രെഡ്ഷീറ്റ് / പ്രസന്റേഷൻ / സ്റ്റാറ്റിസ്റ്റിക്കൽ അനുബന്ധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ പ്രവൃത്തി പരിചയം. പ്രൊഡക്ഷൻ അസിസ്റ്റന്റ് : ഏതെങ്കിലും വിഷയത്തിൽ / കമ്മ്യൂണിക്കേഷൻ / സമാന വിഷയത്തിലുള്ള 55% മാർക്കിൽ കുറയാത്ത പി.ജി. / തത്തുല്യം. യോഗ്യരായവർ രാവിലെ 9.30-ന് ആവശ്യമായ രേഖകൾ സഹിതം ഇ.എം.എം.ആർ.സി. ഓഫീസിൽ ഹാജരാകേണ്ടതണ്. വിശദമായ വിജ്ഞാപനം ഇ.എം.എം.ആർ.സി. വെബ്സൈറ്റിൽ https://www.emmrccalicut.org/ .
പുതിയ കോളേജ് / കോഴ്‌സുകൾക്ക് രേഖകൾ സമർപ്പിക്കണം
കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ 2025 – 26, 2026 – 27 അധ്യയന വർഷത്തിൽ പുതിയ കോളേജുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്യപ്പെട്ടിട്ടുള്ള ഏജൻസികളും അഡീഷണൽ കോഴ്സുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്യപ്പെട്ടിട്ടുള്ള കോളേജുകളും കേരള സർക്കാരിന്റെ ഭരണാനുമതിയും നിരാക്ഷേപ സാക്ഷ്യപത്രവും ലഭിക്കുന്ന മുറയ്ക്ക് നിരാക്ഷേപ സാക്ഷ്യപാത്രത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ചുവടെ പറയുന്ന രേഖകൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 1. ഭരണാനുമതി, 2. നിരാക്ഷേപ സാക്ഷ്യപത്രം, 3. 200/- രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ നോട്ടറൈസ്ഡ് അഫിഡവിറ്റ്, 4. ‘ OTAA01 – Administration and Affiliation Fees ’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ അഫിലിയേഷൻ ഫീസടച്ചതിന്റെ ചലാൻ രസീത്, 5. ബന്ധപ്പെട്ട അപെക്സ് ബോഡികളുടെ സമ്മതപത്രം, 6. മേൽ പരാമർശിക്കപ്പെട്ട രേഖകൾ ഉൾപ്പെടെ പ്രിൻസിപ്പൽ / മാനേജരുടെ കവറിങ് ലെറ്റർ.
അഡീഷണൽ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ള കോളേജുകൾ മുകളിൽ പറഞ്ഞ രേഖകൾ നിരാക്ഷേപ സാക്ഷ്യപത്രത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ അപ് ലോഡ് ചെയ്യണം. അഫിഡവിറ്റിന്റെ നിർദിഷ്ട മാതൃക, ഫീസ് സ്ട്രക്ച്ചർ എന്നിവ സി.ഡി.സി. വെബ്‌സൈറ്റിൽ ലഭ്യമാണ് https://cdc.uoc.ac.in/ . ഫോൺ : 0494 2407112.
നാലു വർഷ ബിരുദം : കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഇന്റർ കോളേജ് മേജർ മാറ്റം / മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ എന്നിവയ്‌ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റർ കോളേജ് മേജർ മാറ്റം / മേജർ നിലനിർത്തികൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സൗജന്യമാണ്. ഓട്ടോണമസ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. ഒരു വിദ്യാർഥിക്ക് പരമാവധി പത്ത് കോളേജ് – മേജർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ജൂൺ 28-ന് വൈകീട്ട് അഞ്ചു മണിവരെ പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമായ FYUGP COLLEGE / UNIVERSITY TRANSFER എന്ന ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. CUFYUGP റെഗുലേഷന്റെ പരിധിയിൽ വരാത്ത പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ അർഹതയില്ല.
വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക് എ.ബി.സിയിലേക്ക് 30 വരെ വിവരങ്ങൾ നൽകാം
കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് തുടങ്ങിയവയിലെ വിവരങ്ങൾ ഡിജിലോക്കർ / അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എ.ബി.സി) ലഭ്യമാക്കുന്നതിനായി വിദ്യാർഥികൾ അവരവരുടെ APAAR നമ്പർ നേടി ആയത് സർവകലാശാലാ സ്റ്റുഡന്റസ് പോർട്ടറിൽ ബന്ധിപ്പിക്കേണ്ടതാണ്. 2021 പ്രവേശനം മുതൽ CBCSS, FYUGP പ്രോഗ്രാമുകളിൽ 2024 വരെ പരീക്ഷ എഴുതിയവർ മാർക്ക് / ക്രെഡിറ്റ് വിവരങ്ങൾ ഡിജിലോക്കർ / അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിലേക്ക് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂൺ 30.
അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി 2012 പ്രവേശനവും അതിനു മുന്പുള്ളവർക്കുമുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ( CCSS – UG – SDE – 2011, 2012, 2013 പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 26-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ – സർവകലാശാലാ ക്യാമ്പസ്, കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് – കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (CCSS) എം.കോം. നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാ ഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – PG – SDE) ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ (2020 പ്രവേശനം) ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഇന്റഗ്രേറ്റഡ് പി.ജി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു