താൽക്കാലിക നിയമനം

HIGHLIGHTS : Temporary appointment

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ,  പവർ ലോൺട്രി ട്രെയിൻഡ് ഡോബി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ.സി.ജി. ടെക്നീഷ്യന് വിഎച്ച്എസ്‌സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോൺട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തിൽ കുറയാത്ത പവർലോൺട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18 നും 40 നും മധ്യേ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് അഭിമുഖം നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!