‘കാൽപന്തടിക്കാം ലഹരിക്കെതിരെ’ ഫുട്ബോൾ ടൂർണ്ണമെന്റ് മലപ്പുറം കലക്ടർ ഇലവൻ ജേതാക്കൾ

HIGHLIGHTS : Malappuram Collector's XI wins 'Let's play football against addiction' football tournament

‘കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്’ എന്ന സന്ദേശവുമായി  സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ‘പന്തടിക്കാം ലഹരിക്കെതിരെ’ ഫുട്ബോൾ ടൂർണമെന്റിൽ മലപ്പുറം ജില്ലാ സിവിൽ സർവീസ് താരങ്ങൾ അണിനിരന്ന കലക്ടർ ഇലവൻ ജേതാക്കളായി.

തിരൂർ പത്തമ്പാട് സോക്കർ സിറ്റി ടർഫിൽ പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ഗഫൂർ.പി.ലില്ലീസ് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ മലപ്പുറം എക്സൈസ് ഇലവനെ 3-1 കലക്ടർ ഇലവൻ പരാജയപ്പെടുത്തി. കലക്ടർ ഇലവന് വേണ്ടി കെ.ടി വിനോദ് രണ്ടും ടി.കെ ജിഷാദ് ഒരു ഗോളും നേടി. വിഷ്ണുവാണ് എക്സൈസിന് വേണ്ടി ഗോളടിച്ചത്.

വിജയികൾക്ക് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് ട്രോഫികൾ വിതരണം ചെയ്തു. തിരൂർ അസി. ഗവൺമെന്റ് പ്ലീഡർ അബ്ദുൽ ജബ്ബാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്, അഡ്വ. ഇ.മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!