Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ചെതലയം ഐ.ടി.എസ്.ആറില്‍ പുതിയ കോഴ്‌സുകള്‍

HIGHLIGHTS : Calicut University News; New Courses in Chethalayam ITSR

ചെതലയം ഐ.ടി.എസ്.ആറില്‍ പുതിയ കോഴ്‌സുകള്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ ചെതലയം ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍.) പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ഭരണസമിതി തീരുമാനം. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം വേഗത്തിലാക്കും. ഐ.ടി.എസ്.ആറിന്റെ സമഗ്രവികസനത്തിനായി കേന്ദ്രസര്‍ക്കാരിന് സര്‍വകലാശാല സമര്‍പ്പിച്ച 100 കോടിയുടെ പദ്ധതി അംഗീകാരത്തിനായി ജനപ്രതിനിധികള്‍ ഇടപെടുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., കളക്ടറുടെ പ്രതിനിധി പി.വി. പ്രകാശന്‍, വയനാട് എം.പി.-യുടെ പ്രതിനിധി ജി.പി. രാജശേഖരന്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേശ്ബാബു, ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ സി. ഹരികുമാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ഡി.എഫ്.ഒ. അബ്ദുള്‍ അസീസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം, വാര്‍ഡ് കൗണ്‍സിലര്‍ ജയകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

അന്തര്‍ സര്‍വകലാശാലാ വോളി കാലിക്കറ്റ് സെമിയില്‍

ചെന്നൈ എസ്.ആര്‍.എം. സര്‍വകലാശാലയില്‍ നടക്കുന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ വോളിബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സെമിയില്‍ പ്രവേശിച്ചു. ഭാരതിയാര്‍ സര്‍വകലാശാലയെ (3-0) തോല്‍പിച്ചാണ് കാലിക്കറ്റിന്റെ സെമി പ്രവേശനം. ഇത്തവണ ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പില്‍ ഇടം നേടിയ കേരളത്തിലെ ഏക സര്‍വകലാശാലയാണ് കാലിക്കറ്റ്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നിയമനപഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 15-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ടി.സി., കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2018-22 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ടി.സി., കോഷന്‍ ഡെപ്പോസിറ്റ് വിതരണം ഡിസംബര്‍ 30 മുതല്‍ ജനുവരി 5 വരെ  കോളേജില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ കുടിശ്ശികകള്‍ നികത്തി നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതമുള്ള അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും കോളേജ് വെബ്‌സൈറ്റില്‍. നിര്‍ദ്ദിഷ്ട തീയതിക്കകം ഹാജരാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കും.

പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പി.എച്ച്.ഡി. (ജെ.ആര്‍.എഫ്.) പ്രവേശനത്തിന് ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 5 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!