HIGHLIGHTS : Calicut University News; Neoliberalism Breeds Neo-Ethnicism Ram Puniani

നവ ലിബറല്‍ രാഷ്ട്രഘടന നവവംശീയതയെ വളര്‍ത്തുകയാണെന്ന് പ്രശസ്ത സാമൂഹ്യ ചിന്തകനായ രാം പുനിയാനി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാലാ ചരിത്ര വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ച മഹാത്മാ അയ്യങ്കാളി ചെയറിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.


ആധുനിക ലിബറല്‍ മൂല്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ അടിത്തറയായി വര്‍ത്തിച്ചത്. ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യയും യുക്തി ചിന്തയുമെല്ലാം ആഘോഷിക്കപ്പെട്ടു. വന്‍തോതില്‍ വ്യവസായ ശാലകളും അണക്കെട്ടുകളുമെല്ലാം സ്ഥാപിക്കപ്പെട്ടു. സ്വതന്ത്ര ചിന്ത പ്രോസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വ്വകലാ ശാലകളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടു. പൊതുമേഖലയെ ശക്തിപ്പെടുത്തുക വഴി അധകൃതവിഭാഗങ്ങളെയും ശാക്തീകരിക്കാമെന്നായിരുന്നു അന്നത്തെ ഭരണകര്‍ത്താക്കളെ നയിച്ച ദര്‍ശനം. സ്ത്രീകളുള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ വികസനത്തെയാണ് അവര്‍ സ്വപ്നം കാണുന്നത്. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇന്ത്യന്‍ ഭരണകൂടം നവലിബറല്‍ സിദ്ധാന്തങ്ങളാല്‍ നയിക്കപ്പെടാന്‍ തുടങ്ങിയത്. അത് ജനക്ഷേമ പരിപാടികളില്‍ നിന്നും പിന്‍മാറുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നു. അതേസമയം അത് ഭാരിദ്ര്യത്തെ വംശീയതയും ജാതീയതയും കൊണ്ട് മറച്ചുവെക്കുകയാണ്. സര്‍വ്വാധിപത്യമാണ് അത് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്ന പരിപാടികള്‍ അവര്‍ ഗുജറാത്തില്‍ ആരംഭിച്ചിരുന്നു. അത് മണിപ്പൂരില്‍ എത്തിനില്‍ക്കുന്നു. പ്രൊഫ. രാം പുനിയാനി അഭിപ്രായപ്പെട്ടു.
സെമിനാറില്‍ പ്രൊഫ. കെ . എന്‍. ഗണേശ്, പ്രൊഫ. കെ ഇ എന്‍ , ഡോ. നിസാര്‍, പ്രൊഫ. മനോഹരന്‍, പ്രൊഫ. പി.വി.ഹരിദാസ്, പ്രൊഫ.പി.ശിവദാസ്, പ്രൊഫ. എം.പി. മുജീബുറഹ്‌മാന്‍, പ്രൊഫ. മുഹമ്മദ് മാഹീന്‍, ഡോ. ആര്‍. വിനീത്, ഡോ. അഷിത, ഡോ. പി. സതീഷ് എന്നിവര്‍ സംസാരിച്ചു.
ഐഡിയ ഉണ്ടോ…. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ടി.ബി.ഐ.-ഐ.ഇ.ടി. സഹായിക്കും
സാങ്കേതിക, വിജ്ഞാന മേഖലകളിലെ നൂതനാശയങ്ങളെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകളാക്കാന്‍ സഹായിക്കുന്ന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ഒരുക്കിയ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ (ടി.ബി.ഐ.-ഐ.ഇ.ടി.) വെബ്സൈറ്റ് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് പ്രകാശനം ചെയ്തു. ഐ.ടി., ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹെല്‍ത് കെയര്‍, ഗ്രീന്‍ എനര്‍ജി, കാര്‍ഷിക-കായിക മേഖലകളിലെ സാങ്കേതികത തുടങ്ങിയവയാണ് ലക്ഷ്യമിടുന്ന പ്രധാന മേഖലകള്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ആശയങ്ങളുമായി ടി.ബി.ഐയിലെത്താം. ടി.ബി.ഐ. വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനുള്ള ഉപദേശ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും പ്രവര്‍ത്തന സ്ഥലസൗകര്യവുമെല്ലാം ലഭിക്കും. www.tbiiet.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും വിശദവിവരങ്ങളും ലഭ്യമാണ്. ഫോണ്‍: 8281452715, 0494 2400223. ഐ.ഇ.ടി. അധ്യാപകനായ പി. സ്വരാധാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഐ.ഇ.ടി. അക്കാദമിക് ഡയറക്ടറായ ഡോ. ലിബു അലക്സാണ്ടര്‍, അധ്യാപകരായ വി. ചിത്ര, കെ. മേഘദാസ്, എന്‍. അരുണ്‍, സെക്ഷന്‍ ഓഫീസര്‍ ദീപക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍
കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വോളിബോള്‍, ബാഡമിന്റണ്‍, ഖോ-ഖോ, സ്വിമ്മിംഗ്, കബഡി അക്കാഡമികളാണ് ആരംഭിക്കുന്നത്. സര്‍വകലാശാലയിലെ പ്രഗത്ഭരായ പരിശീലകരാണ് അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്. അക്കാദമി പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ സപ്തംബര്‍ 9-ന് രാവിലെ 9 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കായികപഠന വിഭാഗവുമായി ബന്ധപ്പെടുക.
പ്രഭാഷണം നടത്തി
പ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രൊഫസര്‍ രാം ആര്‍ പുനിയാനി കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി വിഭാഗത്തില്‍ ‘വര്‍ഗ്ഗീയതയുടെ പ്രതിരോധവും ഹിന്ദി സാഹിത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ വകുപ്പു മേധാവി പ്രൊ. വി.കെ. സുബ്രഹ്‌മണ്യന്‍, പ്രൊഫസര്‍ പ്രമോദ് കൊവ്വപ്രത്ത്, ഡോ. ഫാത്തിമ ജീം, ഡോ. സി. ഷിബി, ഡോ. എസ്. മഹേഷ്, പി.ടി. ശ്വേത എന്നിവര്‍ സംസാരിച്ചു.
ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, കോ-ഓപ്പറേഷന്‍ വിഷയങ്ങളില്‍ ഒന്നില്‍) ചെയ്യുന്നതിന് 500 രൂപ ഫൈനോടു കൂടി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 25 വരെ നീട്ടി. ഫോണ്‍ :0494 2407356.
കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിവുകളിലേക്കും 21-ന് രാവിലെ 11 മണിക്ക് പ്രവേശനം നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി. എന്നിവ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഫോണ്‍ 8086954115 (എം.സി.എ., എം.എസ് സി.), 85940 39556 (എം.എസ്.ഡബ്ല്യു.)
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് എസ്.സി., എസ്.ടി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ 23-ന് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 0495 2761335, 9895843272, 9645639532.
എം.സി.എ., ബി.സി.എ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ മഞ്ചേരി സി.സി.എസ്.ഐ.ടിയില്‍ എം.സി.എ., ബി.സി.എ. കോഴ്‌സുകളില്‍ സംവരണ, ജറല്‍ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. എം.സി.എ. പ്രവേശനം 21-ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 9995450927.
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2021, 2022 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 22, 23 തീയതികളില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 21, 22 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
എം.എ. സോഷ്യോളജി ഏപ്രില്‍ 2022 ഒന്നാം വര്‍ഷ, അവസാന വര്‍ഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 1 വരെ അപേക്ഷിക്കാം.
മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 12 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.