Section

malabari-logo-mobile

വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന പരാതി: തിരൂരങ്ങാടിയില്‍ യുവതി അറസ്റ്റില്‍

HIGHLIGHTS : തിരൂരങ്ങാടി: ചെക്കില്‍ വ്യാജ ഒപ്പിട്ട് ബാങ്കില്‍നിന്നും പണം തട്ടി എന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ തനിമ കുടുംബശ്രീ പ്രസി...

തിരൂരങ്ങാടി: ചെക്കില്‍ വ്യാജ ഒപ്പിട്ട് ബാങ്കില്‍നിന്നും പണം തട്ടി എന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നിയൂര്‍ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയില്‍
സെക്രട്ടറി പി.കെ.സുമൈറ(34)യെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ചേളാരി ഗ്രാമീണ്‍ ബാങ്കിലെ കുടുംബശ്രീ അകൗണ്ടില്‍നിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് ഹബീബ തിരൂരങ്ങാടി പൊലിസില്‍ പരാതി നല്‍കിയിരുന്നു. താനറിയാതെ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കില്‍നിന്നും പണം തട്ടി എന്നാണ് പരാതി.
അന്‍പതിനായിരം രൂപയുടെ ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചപ്പോഴാണ് അകൗണ്ടില്‍ പണമില്ലെന്ന് അറിയുന്നത്.
അകൗണ്ട് പരിശോധിച്ചപ്പോള്‍ മെയ് 25ന് ഇരുപത്തയ്യായിരം രൂപ പിന്‍വലിച്ചതായും
ചെക്ക് ബുക്ക് പരിശോധിച്ചപ്പോള്‍ മൂന്ന് ലീഫുകള്‍ നഷ്ടപ്പെട്ടതായും കാണപ്പെട്ടു.
ഇതോടെയാണ് ഹബീബ പൊലിസില്‍ പരാതി നല്‍കിയത്.

sameeksha-malabarinews

വാര്‍ഡ് മെമ്പര്‍ ജാസ്മിന്‍ മുനീറിന്റെ നേതൃത്വത്തില്‍ കുറ്റവാളിയെ കണ്ടെത്താന്‍ നിരന്തര ശ്രമം നടത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!