Section

malabari-logo-mobile

അധ്യാപകനെ അപമാനിച്ച സംഭവം : വികലാംഗ കോര്‍പറേഷന്‍ സന്ദര്‍ശിച്ചു

HIGHLIGHTS : The incident of insulting the teacher: The disabled corporation was visited

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച വെല്ലുവിളി നേരിടുന്ന അധ്യാപകനെ ഏതാനും വിദ്യാര്‍ഥികള്‍ അപമാനിച്ച സംഭവത്തില്‍ മാതൃകാ പരമായി നടപടി വേണമെന്ന് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജയഡാളി. എം.വി. ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. റ്റി. വി. ആന്റു, ജില്ലാ വൈസ് പ്രസിഡന്റ് സുനീര്‍.സി.എം. എന്നിവര്‍ ചെയര്‍പേഴ്‌സണൊപ്പം മഹാരാജാസ് കോളജ് സന്ദര്‍ശിച്ചു.

കോളജ് പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ സി.യു. പ്രിയേഷ് എന്നിവരുമായി സംസാരിച്ചു വസ്തുതകള്‍ മനസ്സിലാക്കി. നിലവില്‍ 5 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും 3 അംഗ കമ്മീഷനെ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

sameeksha-malabarinews

കാഴ്ച വെല്ലുവിളിയുള്ള അധ്യാപകര്‍ ക്ലാസ് എടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ക്യാമറ സംവിധാനം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!