കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പ്രകൃതിയാണ് ഏറ്റവും വലിയ ശാസ്ത്രം-ഡോ. പി. രവീന്ദ്രന്‍

HIGHLIGHTS : Calicut University News; Nature is the greatest science-Dr. P. Raveendran

careertech

പ്രകൃതിയാണ് ഏറ്റവും വലിയ ശാസ്ത്രം-ഡോ. പി. രവീന്ദ്രന്‍

പ്രകൃതിയാണ് ഏറ്റവും വലിയ ശാസ്ത്രം എന്ന കാര്യമാണ് ശാസ്ത്രാന്വേഷികള്‍ ആത്യന്തികമായി മനസ്സിലാക്കേണ്ടതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. സര്‍വകലാശാലാ കാമ്പസില്‍ നടന്ന കോഴിക്കോട് ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രതിഭാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനകാലത്തെ മത്സരങ്ങള്‍ സ്വയം മെച്ചപ്പെടുത്തലുകള്‍ക്ക് ആയിരിക്കണമെന്നും വി.സി. അഭിപ്രായപ്പെട്ടു. സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. യു.കെ. അബ്ദുന്നാസര്‍, മഞ്ചേരി എന്‍.എസ്.എസ്. കോളജ് ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. കെ.പി. രാജേഷ്, അധ്യാപകനും അമച്വര്‍ അസ്‌ട്രോണമിസ്റ്റുമായ റഷീദ് ഓടക്കല്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് രസതന്ത്ര വിഭാഗം അധ്യാപകന്‍ പ്രൊഫ. ശ്യാംചന്ദ്, അധ്യാപകനും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ നിമേഷ് ചെറുവമ്പത്ത് തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ കുട്ടികളുമായി സംവദിച്ചു. കോഴിക്കോട് ജില്ലാ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, സി. ധന്യ, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോവ്‌മെന്റ് സമ്മേളനം

പതിനേഴാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോവ്‌മെന്റ് ഓള്‍ കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സ് 31-ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത വിഭാഗത്തില്‍ നടക്കും. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ക്ലാസിക്കല്‍ ലിറ്ററേച്ചര്‍, വേദിക് ലിറ്ററേച്ചര്‍, കള്‍ച്ചറല്‍ സ്റ്റഡീസ്, ഫിലോസഫി, സയിന്റിഫിക് ലിറ്ററേച്ചര്‍, തിയറ്റര്‍ സ്റ്റഡീസ്, വുമണ്‍ സ്റ്റഡീസ്, ഗ്രാമര്‍ ആന്റ് ലിംഗ്വിസ്റ്റിക്‌സ് എന്നീ സെഷനുകളിലായി നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ സെഷനുകളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച പ്രബന്ധങ്ങള്‍ക്ക് പ്രൊഫ. എം.സ്. മേനോന്‍, പണ്ഡിതര്‍ ഇ.വി. രാമന്‍ നമ്പൂതിരി, വി.കെ. നാരായണ ഭട്ടതിരി, വൈക്കം മുഹമ്മദ് ബഷീര്‍, വാഗ്ഭടാനന്ദന്‍, പ്രൊഫ കെ.വി. ശര്‍മ, പ്രൊഫ. പി.സി. വാസുദേവന്‍ ഇളയത്, പ്രൊഫ. കുഞ്ഞുണ്ണി രാജ , ലളിതാംബിക അന്തര്‍ജനം എന്നീ പ്രമുഖരുടെ പേരില്‍ ഏര്‍പ്പെടുത്തിയ എന്റോവ്‌മെന്റ് പുരസ്‌കാരങ്ങളും വിതരണം ചെയ്യും

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2024, ബി.ആര്‍ക്. നാല്, ആറ് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ബി.കോം. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റ്

1992 മുതല്‍ 2004 വരെ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ റഗുലര്‍, വിദൂരവിഭാഗം, പ്രൈവറ്റ്, ബി.കോം. വിദ്യാര്‍ഥികള്‍ക്ക് (ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം) നടത്തിയ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ ജനുവരി മൂന്ന് മുതല്‍ പരീക്ഷാഭവനിലെ ബി.കോം. ബ്രാഞ്ചില്‍ നിന്ന് കൈപ്പറ്റാം. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്/ ഫേട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ് സഹിതമെത്തണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ മുന്‍ അവസരങ്ങളില്‍ എഴുതിയ പരീക്ഷകളുടെ മുഴുവന്‍ മാര്‍ക്ക് ലിസ്റ്റുകളും  യോഗ്യതാ സര്‍ട്ടിഫിക്കറ്റായ പ്ലസ്ടു/ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റും 10 ദിവസത്തിനകം ബി.കോം. ബ്രാഞ്ചില്‍ ഹാജരാക്കണം.
പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!