malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എന്‍.എസ്.എസ്. പുരസ്‌കാരം കൂടുതല്‍ ഊര്‍ജമേകും സന്നദ്ധ സേവനത്തിന് പുതു പദ്ധതികളുമായി കാലിക്കറ്റ്

HIGHLIGHTS : Calicut University News; N.S.S. The award will give more energy to Calicut with new projects for voluntary service

sameeksha-malabarinews
എന്‍.എസ്.എസ്. പുരസ്‌കാരം കൂടുതല്‍ ഊര്‍ജമേകും സന്നദ്ധ സേവനത്തിന് പുതു പദ്ധതികളുമായി കാലിക്കറ്റ്

മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍വകലാശാലക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങി. അവാര്‍ഡ് നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം വി.സി. അനുമോദിച്ചു. പുരസ്‌കാരലബ്ധി എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലക്ക് കീഴിലെ കാല്‍ ലക്ഷത്തിലേറെ വരുന്ന സന്നദ്ധ സേവകരുടെയും അവര്‍ക്ക് നിര്‍ദേശം നല്‍കുന്ന പ്രോഗ്രാം ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് കാലിക്കറ്റ് ഒരുങ്ങുകയാണ്. ഭവനരഹിതര്‍ക്കായി വീടുകള്‍ വെച്ചു നല്‍കുന്ന പദ്ധതിയാണ് കാലിക്കറ്റിന്റെ നേട്ടത്തിന് പിന്നില്‍. വരും വര്‍ഷങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതിയിലും പ്രധാന്‍മന്ത്രി യോജനയിലുമെല്ലാം ഉള്‍പ്പെടുന്നതും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതുമായ വീടുകള്‍ക്ക് നിര്‍മാണ സഹായം, കോളേജുകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസാക്കല്‍ തുടങ്ങിയ പരിപാടികളാണ് ആലോചനയിലുള്ളത്. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പച്ചക്കറി-നെല്‍കൃഷി നടത്തുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. മികച്ച സര്‍വകലാശാലക്കുള്ളതിന് പുറമെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വൊളന്റിയര്‍മാര്‍ക്കുമടക്കം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലേതായി 11 അവാര്‍ഡുകളാണ് കാലിക്കറ്റിന് ലഭിച്ചത്. സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, മുന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. വത്സരാജ് എന്നിവരും പുരസ്‌കാര സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവന്‍ കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, എ.എ. റഹിം എം.പി, ഇ.ടി.ഐ. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. സണ്ണി, എന്‍.എസ്.എസ്. റീജണല്‍ ഡയറക്ടര്‍ ജി. ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ- മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എ. മ്യൂസിക് കോഴ്സിന് രണ്ടും ബി.ടി.എ., എം.ടി.എ. കോഴ്സുകള്‍ക്ക് മൂന്നു വീതവുമാണ് ഒഴിവുള്ളത്. വാക് ഇന്‍ ഇന്റര്‍വ്യൂ 13-ന് രാവിലെ 10 മണിക്ക് ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 16-ന് മുമ്പായി wshod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ – 8848620035, 8547012279, 0494 2407366. സി.എച്ച്.എം.കെ. ലൈബ്രറി – റഫറന്‍സ് വിഭാഗം അടച്ചു കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയിലെ റഫറന്‍സ് വിഭാഗം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കുന്നതല്ല. യു.ജി.സി. ‘നാക്’ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു. ടൈപ്പോഗ്രഫി ആന്റ് വിഷ്വല്‍ ഡിസൈന്‍ ശില്‍പശാല കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ടൈപ്പോഗ്രാഫി ആന്റ് വിഷ്വല്‍ ഡിസൈനിംഗില്‍ 23, 24 തീയതികളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത വിഷ്വല്‍ ഡിസൈനറും ഫോട്ടോഗ്രാഫറുമായ രാമു അരവിന്ദന്‍ ക്ലാസ് നയിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ്സൈറ്റ് (www.emmrccalicut.org) സന്ദര്‍ശിക്കുക. പരീക്ഷ ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ-യിലേയും ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ 21-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല. ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വൊക്കേഷണല്‍ സ്ട്രീം നവംബര്‍ 2021 അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകള്‍ യഥാക്രമം 15-നും 21-നും തുടങ്ങും. പരീക്ഷാ അപേക്ഷ നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ബി.വോക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 24 വരെ നീട്ടി. 170 രൂപ പിഴയോടെ 28 വരെ അപേക്ഷിക്കാം. ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി. 170 രൂപ പിഴയോടെ 13 വരെ അപേക്ഷിക്കാം. കോവിഡ് പ്രത്യേക പരീക്ഷാ ലിസ്റ്റ് നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ. – യു.ജി. ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ എസ്.ഡി.ഇ. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ 13-ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് 13, 14, 15 തീയതികളിലും മൂന്നാം സെമസ്റ്റര്‍ ഹ്യൂമന്‍ റൈറ്റ്സ് 17, 20, 21 തീയതികളിലും നാലാം സെമസ്റ്റര്‍ ജന്റര്‍ സ്റ്റഡീസ് 23, 24, 25 തീയതികളിലുമാണ് നടക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിശദമായ സമയക്രമവും ഓണ്‍ലൈന്‍ ലിങ്കും എസ്.ഡി.ഇ. വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2400288, 2407356, 2407494 പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം. ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി സെഷന്‍ 01/2022 ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയ ഫലം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍വകലാശാലക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങി. അവാര്‍ഡ് നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം വി.സി. അനുമോദിച്ചു. പുരസ്‌കാരലബ്ധി എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലക്ക് കീഴിലെ കാല്‍ ലക്ഷത്തിലേറെ വരുന്ന സന്നദ്ധ സേവകരുടെയും അവര്‍ക്ക് നിര്‍ദേശം നല്‍കുന്ന പ്രോഗ്രാം ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് കാലിക്കറ്റ് ഒരുങ്ങുകയാണ്. ഭവനരഹിതര്‍ക്കായി വീടുകള്‍ വെച്ചു നല്‍കുന്ന പദ്ധതിയാണ് കാലിക്കറ്റിന്റെ നേട്ടത്തിന് പിന്നില്‍. വരും വര്‍ഷങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതിയിലും പ്രധാന്‍മന്ത്രി യോജനയിലുമെല്ലാം ഉള്‍പ്പെടുന്നതും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതുമായ വീടുകള്‍ക്ക് നിര്‍മാണ സഹായം, കോളേജുകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസാക്കല്‍ തുടങ്ങിയ പരിപാടികളാണ് ആലോചനയിലുള്ളത്. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പച്ചക്കറി-നെല്‍കൃഷി നടത്തുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. മികച്ച സര്‍വകലാശാലക്കുള്ളതിന് പുറമെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വൊളന്റിയര്‍മാര്‍ക്കുമടക്കം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലേതായി 11 അവാര്‍ഡുകളാണ് കാലിക്കറ്റിന് ലഭിച്ചത്. സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, മുന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. വത്സരാജ് എന്നിവരും പുരസ്‌കാര സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവന്‍ കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, എ.എ. റഹിം എം.പി, ഇ.ടി.ഐ. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. സണ്ണി, എന്‍.എസ്.എസ്. റീജണല്‍ ഡയറക്ടര്‍ ജി. ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ- മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങുന്നു.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എ. മ്യൂസിക് കോഴ്സിന് രണ്ടും ബി.ടി.എ., എം.ടി.എ. കോഴ്സുകള്‍ക്ക് മൂന്നു വീതവുമാണ് ഒഴിവുള്ളത്. വാക് ഇന്‍ ഇന്റര്‍വ്യൂ 13-ന് രാവിലെ 10 മണിക്ക് ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 16-ന് മുമ്പായി wshod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ – 8848620035, 8547012279, 0494 2407366.

സി.എച്ച്.എം.കെ. ലൈബ്രറി – റഫറന്‍സ് വിഭാഗം അടച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയിലെ റഫറന്‍സ് വിഭാഗം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കുന്നതല്ല. യു.ജി.സി. ‘നാക്’ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.

ടൈപ്പോഗ്രഫി ആന്റ് വിഷ്വല്‍ ഡിസൈന്‍ ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ടൈപ്പോഗ്രാഫി ആന്റ് വിഷ്വല്‍ ഡിസൈനിംഗില്‍ 23, 24 തീയതികളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത വിഷ്വല്‍ ഡിസൈനറും ഫോട്ടോഗ്രാഫറുമായ രാമു അരവിന്ദന്‍ ക്ലാസ് നയിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ്സൈറ്റ് (www.emmrccalicut.org) സന്ദര്‍ശിക്കുക.

പരീക്ഷ

ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ-യിലേയും ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ 21-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.

ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വൊക്കേഷണല്‍ സ്ട്രീം നവംബര്‍ 2021 അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകള്‍ യഥാക്രമം 15-നും 21-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.വോക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 24 വരെ നീട്ടി. 170 രൂപ പിഴയോടെ 28 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി. 170 രൂപ പിഴയോടെ 13 വരെ അപേക്ഷിക്കാം.

കോവിഡ് പ്രത്യേക പരീക്ഷാ ലിസ്റ്റ്

നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. – യു.ജി. ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ

എസ്.ഡി.ഇ. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ 13-ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് 13, 14, 15 തീയതികളിലും മൂന്നാം സെമസ്റ്റര്‍ ഹ്യൂമന്‍ റൈറ്റ്സ് 17, 20, 21 തീയതികളിലും നാലാം സെമസ്റ്റര്‍ ജന്റര്‍ സ്റ്റഡീസ് 23, 24, 25 തീയതികളിലുമാണ് നടക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിശദമായ സമയക്രമവും ഓണ്‍ലൈന്‍ ലിങ്കും എസ്.ഡി.ഇ. വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2400288, 2407356, 2407494

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി സെഷന്‍ 01/2022 ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News