
മ്യൂസിക് കോഴ്സസ് കോ-ഓർഡിനേറ്റർ അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂരുള്ള സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ കോ-ഓർഡിനേറ്റർ ഇൻ മ്യൂസിക് കോഴ്‌സസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 12.06.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം സെപ്റ്റംബർ ഒൻപതിന് രാവിലെ 10 മണിക്ക് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
മഞ്ചേരി സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്
മഞ്ചേരിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. പ്രോഗ്രാമിൽ – ജനറൽ / സംവരണ വിഭാഗങ്ങളിലും ബി.സി.എ. പ്രോഗ്രാമിൽ ഏതാനും സീറ്റുകളിലും ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി സെപ്റ്റംബർ നാലിന് 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.
റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ കോഴ്സിന് ഇ.ടി.ബി. – 2, ഒ.ബി.എച്ച്. – 1, ഇ.ഡബ്ല്യൂ.എസ്. – 2, എസ്.സി. – 4, എസ്.ടി. – 2, എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ കോഴ്സിന് എസ്.സി. – 1, എസ്.ടി. – 2 എന്നിങ്ങനെ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 8281196370.
സി.ഡി.ഒ.ഇ. യു.ജി. ട്യൂഷൻ ഫീസ് 12 വരെ അടയ്ക്കാം
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു ( സി.ഡി.ഒ.ഇ. ) കീഴിൽ 2022 വർഷം പ്രവേശനം നേടിയ ( CBCSS-UG ) ബി.എ., ബി.കോം., ബി.ബി.എ. എന്നീ കോഴ്‌സുകളിലെ അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം) വിദ്യാർഥികൾക്ക് 500/- രൂപ പിഴയോടെ സെപ്റ്റംബർ 12 വരെ ഓൺലൈനായി ട്യൂഷൻ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356, 2400288.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി (2021, 2022, 2023 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS-V-UG ) വിവിധ ബി.വോക്. (2022, 2023 പ്രവേശനം) നവംബർ 2024, (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 19 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) എട്ടാം സെമസ്റ്റർ ബി.ടെക്. ( 2019 പ്രവേശനം ) ഏപ്രിൽ 2024, ( 2020 പ്രവേശനം ) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
എം.വോക്. അപ്ലൈഡ് ബയോടെക്നോളജി മൂന്നാം സെമസ്റ്റർ നവംബർ 2023, നാലാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ ആറ് , ഏഴ് തീയതികളിൽ നടക്കും. കേന്ദ്രം : സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.
ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ ഒന്നാം സെമസ്റ്റർ ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ മൂന്നിനും നാലാം സെമസ്റ്റർ ( 2022 ബാച്ച് ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ നാലിനും നടക്കും. ബി.വോക്. മൾട്ടിമീഡിയ ഒന്നാം സെമസ്റ്റർ ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ അഞ്ചിനും നാലാം സെമസ്റ്റർ ( 2022 ബാച്ച് ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആറിനും തുടങ്ങും. കേന്ദ്രം : എം.ഇ.സ്. അസ്മാബി കോളേജ് വെമ്പല്ലൂർ കൊടുങ്ങല്ലൂർ, സെന്റ് മേരീസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷ
ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ നാലിന് തുടങ്ങും.
ഒന്ന്, മൂന്ന് സെമസ്റ്റർ ( 2019 പ്രവേശനം ) എം.സി.എ. ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 25, 24 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എച്ച്.എം. ഏപ്രിൽ 2024, എം.എഡ്. ജൂലൈ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം 10, 12 തീയതികൾ വരെ അപേക്ഷിക്കാം.




