
സി.സി.എസ്.ഐ.ടികളിൽ എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് – ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്‌ട്രേഷൻ നടത്താം.
സി.സി.എസ്.ഐ.ടി., ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ :-
-
സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ (തൃശ്ശൂർ) – ഒക്ടോബർ മൂന്നിന് വൈകീട്ട് നാലു മണിക്ക് മുൻപ് – ഫോൺ : 9895327867, 9645826748
-
സി.സി.എസ്.ഐ.ടി. മഞ്ചേരി (മലപ്പുറം) – സെപ്റ്റംബർ 24 രാവിലെ 11 മണിക്ക് മുൻപ് – ഫോൺ : 7907495814
-
സി.സി.എസ്.ഐ.ടി. മണ്ണാർക്കാട് (പാലക്കാട് – എം.ഇ.എസ്. കല്ലടി കോളേജ്) – എം.എസ് കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിനും ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട് – ഫോൺ : 8281665557, 9446670011
കോൺടാക്ട് ക്ലാസ്
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്.ഡി.ഇ. ) കീഴിൽ 2023 വർഷം പ്രവേശനം നേടിയ മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ സെപ്റ്റംബർ 28 – ന് വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ https://sde.uoc.ac.in/. ഫോൺ : 0494 2400288, 2407356.
എൻ.എസ്.എസ് ഗ്രേസ് മാർക്ക് സമർപ്പണം
കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ( 2022 പ്രവേശനം ) ബി.എഡ്. വിദ്യാർഥികളിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പിക്കുന്നതിനുള്ള സൗകര്യം സെപ്റ്റംബർ 13 മുതൽ 23 വരെ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും.
യു.ജി. ഫൗണ്ടേഷന്‍ കോഴ്സ് രജിസ്‌ട്രേഷൻ 25 വരെ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ( CUFYUGP – 2024 പ്രവേശനം ) ജനറൽ ഫൗണ്ടേഷൻ കോഴ്‌സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്‌സിനും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 25 വരെ ലഭിക്കും. ഒന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് പിന്നീട് ലഭ്യമാക്കും.
സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷ
എല്ലാ പേപ്പറുകളും ജയിച്ചിട്ടും മിനിമം എസ്.ജി.പി.എ. 5.0 കരസ്ഥമാക്കാത്ത സർവകലാശാലാ പഠനവകുപ്പുകളിലെ 2008 മുതൽ 2019 വരെ പ്രവേശനം പി.ജി. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CCSS ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ., എം.ബി.ഇ., എം.എച്ച്.എം., എം.ടി.ടി.എം., എം.ടി.എച്ച്.എം. സെപ്റ്റംബർ 2024 സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 15 വരെ സ്വീകരിക്കും. ഫോമും കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ വിവിധ (CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ. ഏപ്രിൽ 2024, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CCSS – 2023 പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – 2019 മുതൽ 2021 വരെ പ്രവേശനം ) എം.എ. മലയാളം ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( CBCSS PG ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി, എം.എ. ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024, ഒന്നാം സെമസ്റ്റർ എം.പി എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എ. – പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലീഷ്, എം. എസ് സി. ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് ( CBCSS – PG ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ( CBCSS & CUCBCSS – UG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



