HIGHLIGHTS : Calicut University News; MA Women Studies Seat Vacancy
എം.എ. വുമൺ സ്റ്റഡീസ് സീറ്റൊഴിവ്
സർവകലാശാലാ പഠനവകുപ്പിലെ എം.എ. വുമൺ സ്റ്റഡീസ് കോഴ്‌സിന് എസ്.സി. – 2, ഒ.ബി.എച്ച്. – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30 മണിക്ക് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ എസ്.സി.ബി.സി. മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെ പരിഗണിക്കും. ഫോൺ: 8848620035, 9497785313.
പേരാമംഗലം സി.സി.എസ്.ഐ.ടി.യിൽ എം.സി.എ. / ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ബി.സി.എ. / എം.സി.എ. കോഴ്സുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷൻ ലിങ്ക് വഴി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.എച്ച് തുടങ്ങിയ വിഭാഗക്കാർക്ക് ഫീസിളവു ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 7907414201, 0487 2202563.
പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി, ഹിയറിങ് ഇംപയർമെൻ്റ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ഹോട്ടൽ മാനേജ്‌മന്റ് (2022 പ്രവേശനം), വിദൂര വിഭാഗം എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (2020 & 2021 പ്രവേശനം), (CBCSS) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഒൻപത് വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു