കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; എം.എഡ്. പ്രവേശനം 2025 ;18 വരെ അപേക്ഷ സമർപ്പിക്കാം

എം.എഡ്. പ്രവേശനം 2025 ;18 വരെ അപേക്ഷ സമർപ്പിക്കാം

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 18-ന് വൈകീട്ട് നാല് മണി വരെ നീട്ടി. അപേക്ഷാഫീസ് : എസ്.സി. / എസ്.ടി. – 410/- രൂപ, മറ്റുള്ളവർ 875/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നിര്‍ബന്ധമായും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 17-ന് (ബുധൻ) രാവിലെ 10 മണിക്ക് സർവകലാശാലാ സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

ഡോ. ജോൺ മത്തായി സെന്ററിൽ എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ ഈവനിംഗ് എം.ബി.എ. (ഡ്യുവൽ സ്പെഷ്യലൈസേഷൻ), ഹെൽത് കെയർ മാനേജ്മെന്റ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ഓൺലൈൻ രജിസ്‌ട്രേഷൻ ( https://admission.uoc.ac.in/ ) ചെയ്ത ശേഷം അപേക്ഷാ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 15-ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ഉദ്യോഗമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2386439, 9447795387.

പരീക്ഷാഫലം

വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – SDE – 2019 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനി ർണയത്തിന് 24 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( 2024 പ്രവേശനം ) എം.എച്ച്.എം. ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ( 2020 മുതൽ 2023 വരെ പ്രവേശനം ) എം.ബി.എ. – ഐ.എഫ്. ആന്റ് എച്ച്.സി.എം. ജൂലൈ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ –  ( 2022 പ്രവേശം ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി  ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( 2023, 2024 പ്രവേശനം ) എം.ടി.എച്ച്.എം. ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top