എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര, സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, ഗേറ്റ്/ മാറ്റ്, യുജിസി-നെറ്റ്/ ജെ ആർ എഫ് എന്നീ മത്സര പരീക്ഷകൾക്കുള്ള പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി സെപ്റ്റംബർ 30. ഫോൺ – 0492 2222335.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top