Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അറബി പഠനവകുപ്പില്‍ പ്രഭാഷണ പരമ്പര

HIGHLIGHTS : Calicut University News; Lecture Series in the Department of Arabic Studies

അറബി പഠനവകുപ്പില്‍ പ്രഭാഷണ പരമ്പര

ബനാറസിന്റെ അറബി സാഹിത്യ പാരമ്പര്യം ഇന്ത്യന്‍ ബഹുസ്വരതയുടെ അവിഭാജ്യഘടകവും ആത്മാംശവും ആണെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല അറബി വിഭാഗം തലവനും പ്രൊഫസറുമായ ഡോ. അശ്ഫാഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി പഠന വിഭാഗം സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദന്‍ മോഹന്‍ മാളവ്യയുടെ കാര്‍മികത്വത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല രൂപം കൊണ്ടപ്പോള്‍ അവിടെ അറബി പഠിക്കാന്‍ അവസരമൊരുക്കിയത് ഇന്ത്യയുടെ ഉള്‍ക്കൊള്ളല്‍ പാരമ്പര്യത്തിന്റെയും  ബഹുസ്വരതയുടെയും ഭാഗമായാണ്. ആ ചരിത്രമാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ ആവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാ ഡീന്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. അലി നൗഫല്‍  ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഡോ. മുനീര്‍, ഡോ. സൈനുദ്ദീന്‍, ഡോ. ഇ. അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന്  സ്റ്റേ

കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന്റെ ജനുവരി 15-ലെ വിജ്ഞാപന പ്രകാരമുള്ള തുടർ പ്രവർത്തങ്ങൾ ചാൻസിലറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിർത്തി വെച്ചതായി വരണാധികാരി അറിയിച്ചു.

സെനറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ വാർഷിക സെനറ്റ് യോഗം മാർച്ച് 24-ന് രാവിലെ 10.00 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.

അംഗീകാരം റദ്ദാക്കി

കാലിക്കറ്റ് സർവകലാശാലയിൽ 2015 – 2016 അക്കാദമികവർഷം അഫിലിയേറ്റ് ചെയ്തിരുന്ന കോഴിക്കോട് കുന്ദമംഗലത്തെ മലബാർ ടി.എം.എസ്. കോളേജ് ഓഫ് മാനേജ്‌മന്റ്  ആൻ്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ അംഗീകാരം സർവകലാശാലാ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ 2023 – 2024 അക്കാദമികവർഷം മുതൽ റദ്ദാക്കിയതായി രജിസ്ട്രാർ അറിയിച്ചു.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ / ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.എ. മൾട്ടിമീഡിയ / ബി.സി.എ. / ബി.കോം. വൊക്കേഷണൽ സ്ട്രീം / ബി.എസ്.ഡബ്ല്യൂ. / ബി.ടി.എച്ച്.എം / ബി.എച്ച്.എം. / ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ / ബി.എ. ഫിലിം ആൻ്റ് ടെലിവിഷൻ / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.ജി.എ.(CBCSS-UG), ബി.കോം. ഹോണേഴ്‌സ് & ബി.കോം. പ്രൊഫഷണൽ (CUCBCSS-UG), സ്‌കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സിലെ ബി.ടി.എ. 2019 പ്രവേശനം മുതൽ നാലാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ. / ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.എ. മൾട്ടിമീഡിയ / ബി.സി.എ. / ബി.കോം. ഹോണേഴ്‌സ് / ബി.കോം. വൊക്കേഷണൽ സ്ട്രീം / ബി.എസ്.ഡബ്ല്യൂ. / ബി.ടി.എച്ച്.എം / ബി.വി.സി. / ബി.എം.എം.സി. / ബി.എച്ച്.എ. / ബി.കോം. പ്രൊഫഷണൽ / ബി.ടി.എഫ്.പി. / ബി.ടി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ & സ്‌കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സിലെ ബി.ടി.എ. 2018 പ്രവേശനം വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമായ നാലാം സെമസ്റ്റർ ഏപ്രിൽ 2024 (CUCBCSS-UG 2018 പ്രവേശനം മാത്രം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫോർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് / എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) & എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) ഏപ്രിൽ 2024 (CCSS-PG 2020 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

സർവകലാശാലാ നിയമ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

എസ്.ഡി.ഇ. ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2017 , രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിവിധ യു.ജി. നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം മാർച്ച് നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ 2020 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം മാർച്ച് നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്‌മപരിശോധനാ ഫലം

നാലാം സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്‌മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം 

രണ്ട്, നാല് സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!