കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്  എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയെ 3-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ചരിത്രം കുറിച്ചത്. ഒന്നാം സെറ്റ് 25-21-ന് എസ്.ആര്‍.എം. സ്വന്തമാക്കിയെങ്കിലും മികച്ച ആക്രമണവും ഉറച്ച പ്രതിരോധവും തീര്‍ത്ത് ഒത്തൊരുമയോടെ കാലിക്കറ്റ് കളി തിരിച്ചു പിടിച്ചു. 25-22, 25-16 എന്നിങ്ങനെയാണ് പിന്നീടുള്ള കളികളില്‍ കാലിക്കറ്റിന്റെ ജയം. ഇതുൾപ്പെടെ രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമാണ് കാലിക്കറ്റിന്റെ സമ്പാദ്യം.

ടീം അംഗങ്ങള്‍ :-

  1. എം. സച്ചിന്‍ പിള്ള (ക്യാപ്റ്റന്‍) – ഹോളി ഗ്രേസ് അക്കാദമി, മാള

  2. മുഹമ്മദ് ഫൈസല്‍ – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

  3. അസ്വല്‍ ഷാനിദ് – എസ്.എന്‍. കോളേജ്, ചേളന്നൂര്‍

  4. എസ്. സുധീര്‍ കുമാര്‍ – സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി

  5. ഹാദി മന്‍സൂര്‍ – ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്

  6. ജോയല്‍ ജോര്‍ജ് – സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി

  7. കെ.എസ്. അര്‍ഷദ്  – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

  8. മിസ്-അബ് തന്‍വീര്‍ – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

  9. ടി. അബ്ദുല്‍ ജലീല്‍ – എസ്.എന്‍. കോളേജ്, ചേളന്നൂര്‍

  10. മുഹമ്മദ് ഫവാസ് – ഹോളി ഗ്രേസ് അക്കാദമി, മാള

  11. കെ.വി. ആദിത് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

  12. ആര്‍. ശ്രീജിത്ത് – ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്

  13. കെ.ആര്‍. അക്ഷയ് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

  14. രാഹുല്‍ കുമാര്‍ – എസ്.എന്‍. കോളേജ്, ചേളന്നൂര്‍

മുഖ്യപരിശീലകന്‍ : ലിജോ ജോണ്‍

സഹപരിശീലകര്‍ : എസ്. അര്‍ജുന്‍, ജിബിന്‍

ടീം മാനേജര്‍ : ഡോ. സ്റ്റാലിന്‍ റഫേല്‍

ഐ.പി.ആർ. സെമിനാർ

കാലിക്കറ്റ് സർവകലാശാല ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സെൽ (ഐ.പി.ആർ. സെൽ) സംഘടിപ്പിച്ച ഐ.പി.ആർ. സെമിനാർ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കൽ സെഷനുകളിൽ ഡോ. ഐ.ജി. രതീഷ് (ഐ.യൂ.സി.ഐ. പി.ആർ.എസ്. കുസാറ്റ്), സി.കെ. പ്യാരി ഹസ്ന മെഹ്താബ്, ഡോ. ലോവെൽമാൻ (ഗവ. ലോ കോളേജ്, കോഴിക്കോട്) എന്നിവർ  ബൗദ്ധിക സ്വത്ത്‌ സംരക്ഷണത്തെയും അനുബന്ധ വിഷയങ്ങളെക്കുറിച്ചുമുള്ള ക്ലാസുകൾ നയിച്ചു. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, ഐ.പി.ആർ. സെൽ കോ-ഓർഡിനേറ്റർ ഡോ. എൻ.എൻ. ബിനിത, ബോട്ടണി പഠനവകുപ്പ് പ്രൊഫസർ ഡോ. ജോസ് ടി.പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദി പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ 10 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ 2026 – 27 അധ്യയന വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ്യല്‍ ആന്റ് സ്പോക്കണ്‍ ഹിന്ദി (പാർട്ട് ടൈം – ആറ് മാസം) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫീസ് 145/- രൂപ. ഡിസംബർ 10-ന് വൈകിട്ട് 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഹിന്ദി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673635. (ഫോണ്‍ : 0494 2407252, 7392) എന്ന വിലാസത്തില്‍ ഡിസംബർ 12-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ (ഇ.എം.എം.ആർ.സി.) 2025 – 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട് മോഡ് പ്രോഗ്രാമായ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത ബിരുദം. ഡിസംബർ 16-ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജനറൽ : 645/- രൂപ., എസ്.സി. / എസ്.ടി. : 285/- രൂപ. നവമാധ്യമരംഗത്ത് വിപ്ലവക രമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീ‍ഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വിഷ്വല്‍ എഫക്ട്സ്, ഓഡിയോ-വിഷ്വല്‍ പ്രൊ‍ഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നൂതന സാങ്കേതിക സംവിധാനങ്ങളോടെ പ്രായോഗിക പരിശീലനമുണ്ടാകും.  ഏറ്റവും പുതിയ എ.ഐ. അധിഷ്ഠിത സോഫ്റ്റ്‍വെയറുകളും നൈപുണ്യ ശില്പശാലകളും കോഴ്സിന്റെ സവിശേഷതയാണ്. പഠന കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആർ.സിയിൽ ഇന്റേണ്‍ഷിപ്പും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017 (DoA), 9946823812, 9846512211 (EMMRC).

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.ടെക്. (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top