Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനത്തിന് തുടക്കമായി

HIGHLIGHTS : Calicut University News; International Botanical Conference has started

കാലവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകള്‍
കാലത്തിന്റെ ആവശ്യം;  അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനത്തിന് തുടക്കമായി

കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകളും സസ്യങ്ങളും ഉത്പാദിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം.
വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍ സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗവും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയും (ഐ.എസ്.പി.പി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ഉത്പാദന ക്ഷമതയും കുറയ്ക്കുന്ന പാരിസ്ഥിതിക സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന ബയോകെമിക്കല്‍, ഫിസിയോളജിക്കല്‍ പ്രതികരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളുമാണ് സമ്മേളനത്തില്‍ നടക്കുക. സസ്യങ്ങളുടെ ഇത്തരം ജനിതക പ്രത്യേകതകള്‍ കണ്ടെത്തി അവ വികസിപ്പിച്ചെടുത്താല്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള ഭക്ഷ്യക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രൊഫ. സെര്‍ജി ഷാബാല (ഓസ്‌ട്രേലിയ) മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ ഐ.എസ്.പി.പി. പ്രസിഡന്റ് ഡോ. എം.ബി. ചെട്ടി അധ്യക്ഷനായി. ദക്ഷിണമേഖലാ സെക്രട്ടറി ഡോ. ആര്‍. ഗോമതി, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ആന്ധ്രാപ്രദേശ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പിലെ പ്രൊഫ. പി. പാര്‍ഥസാരഥി, ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞര്‍ വരും ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. നവംബര്‍ നാലിനാണ് സമാപനം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഹ്യൂമണ്‍ ഫിസിയോളജി സിസിഎസ്എസ് നവംബര്‍  2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി ബയോളജി (സിബിസിഎസ്എസ് പിജി) നവംബര്‍ 2020 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ  സിബിസിഎസ്എസ് യുജി ഏപ്രില്‍ 2022 പരീക്ഷാ ഫലം പുനഃപ്രസിദ്ധീകരിച്ചു.

ജനുവരിയില്‍ നടത്തിയ എംഎസ്.സി റേഡിയേഷന്‍ ഫിസിക്‌സ് മൂന്നാം സെമസ്റ്റര്‍ സിസിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ സിസിഎസ്‌ഐടി വടകര സെന്ററില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, എംസിഎ എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രണ്ട് മണിക്ക് മുമ്പായി വടകര പാലോളിപ്പാലത്തുള്ള ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.  എസ്.സി., എസ്.ടി.ട ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസ് ആവശ്യമില്ല.

കാലിക്കറ്റ് സര്‍വ്വകലാശാലാ റീജിയണല്‍ സെന്റര്‍ പേരാമ്പ്രയില്‍ ബിസിഎ, ബി.എസ്.ഡബ്ലിയു, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി) കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും ലേറ്റ് രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം നടത്താം. പ്രവേശന നടപടി ഒക്ടോബര്‍ 28ന് അവസാനിക്കും.

പി.എച്ച്.ഡി.  പ്രവേശനം

സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ പി.എച്ച്.ഡി പ്രവേശനത്തിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പഠനവിഭാഗത്തില്‍  ഒക്ടോബര്‍   19ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവര്‍ ഇമെയില്‍  അറിയിപ്പ് പ്രകാരം അഭിമുഖത്തിനായി ഒക്ടോബര്‍ 27, 28 തിയതികളില്‍ വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ എത്തണം. റിപ്പോര്‍ട്ട് ചെയ്തിട്ടും അറിയിപ്പ് ലഭിക്കാത്തവര്‍ ഒക്ടോബര്‍ 28ന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗം വെബ്‌സൈറ്റ് കാണുക.

ഗണിത ശാസ്ത്രം പിഎച്ച്.ഡി പ്രവേശനം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍വ്വകലാശാല  പഠന വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക്  ഗണിതശാസ്ത്ര പഠന വകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം.

ഹിസ്റ്ററി  പിഎച്ച്.ഡി  . പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍വ്വകലാശാല ചരിത്ര പഠന വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തിയതികളില്‍ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഇന്റര്‍വ്യൂ മെമ്മോ ഇമെയില്‍ ചെയ്തിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ മേള

കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഭിന്നശേഷിക്കാരായ  വിദ്യാര്‍ത്ഥികള്‍  നവംബര്‍ അഞ്ചിന് മുമ്പായി placement@uoc.ac.in എന്ന ഇമെയില്‍ വിലാസത്തിലോ കോര്‍ഡിനേറ്റര്‍, പ്ലേസ്‌മെന്റ് സെല്‍, കാലിക്കറ്റ് സര്‍വ്വകലാശാല  എന്ന വിലാസത്തിലോ സി.വി. /ബയോഡാറ്റ അയക്കേണ്ടതാണ്.

പരീക്ഷ

 മൂന്നാം സെമസ്റ്റര്‍ ബിവോക്  സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021, 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍  27-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ ബിവോക് അഗ്രിക്കള്‍ച്ചര്‍  ഏപ്രില്‍ 2021 പരീക്ഷ 26ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബിബിഎ, എല്‍എല്‍ബി (ഹോണേഴ്‌സ്) (2011 സ്‌കീം-2019 പ്രവേശനം ) റഗുലര്‍ നവംബര്‍ 2021, (2011 സ്‌കീം 2014-2018 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷ നവംബര്‍ 16ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി യൂണിറ്ററി  ഡിഗ്രി (2015 സ്‌കീം 2020 പ്രവേശനം) റഗുലര്‍ നവംബര്‍ 2021, (2015 സ്‌കീം 2019 പ്രവേശനം)  നവംബര്‍  2021/2015 സ്‌കീം (2016-2018 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷ നവംബര്‍ 16ന് ആരംഭിക്കും.

ബി.ടി.എച്.എം.  പരീക്ഷ പുനഃക്രമീകരിച്ചു

അഞ്ചാം സെമസ്റ്റര്‍  ബി.ടി.എച്.എം. (സിബിസിഎസ്എസ്  യുജി) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബര്‍ 14ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!