
എ.ഐ. കാലത്ത് വേണ്ടത് വിവേചനബുദ്ധി- ഡോ. പി. രവീന്ദ്രന്‍, തൃശ്ശൂരില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്
എ.ഐ. കാലത്ത് വിവേചനബുദ്ധിയോടെ ഇടപെടാനും ചുറ്റുമുള്ളവരെ സ്‌നേഹിക്കാനും കഴിയുക എന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ചെയ്യാവുന്ന വലിയ കാര്യമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് നമ്മെ കൂടുതല്‍ ശാക്തീകരിക്കും. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിച്ചം ജീവിതത്തില്‍ കൂടെയുണ്ടാകണം. അറിവിന് അവസരം ലഭിക്കാത്ത എത്രയോ പേര്‍ സമൂഹത്തിലുണ്ട്. അവരെ ചേര്‍ത്ത് നടത്താന്‍ ശ്രമിക്കണം. കൂടുതല്‍ ഉത്തരവാദിത്വത്തോടെ നേതൃപരമായി ഇടപെടാനും സമൂഹത്തിന് മാതൃകയാകാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന ചടങ്ങില്‍ 662 പേരാണ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്ന് ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ നേരില്‍ സ്വീകരിച്ചത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. സി ന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, സിന്‍ഡിക്കേറ്റംഗം ഡോ. കെ. പ്രദീപ് കുമാര്‍, വിമല കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബീന ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പഠനം ആശയായപ്പോള്‍ സാവിത്രി ബിരുദം നേടി 60-ാം വയസ്സില്‍
ബിരുദം നേടാനുള്ള അടങ്ങാത്ത ആശയാണ് ആശാ വര്‍ക്കറായ സാവിത്രിയെ അറുപതാം വയസ്സില്‍ ബിരുദധാരിയാക്കിയത്. ബി.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ സാവിത്രി തൃശ്ശൂരില്‍ നടന്ന ഗ്രാജ്വേഷന്‍ സെറിമണിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തൃശ്ശൂര്‍ കിള്ളിമംഗംലം പാഞ്ഞാള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശാവര്‍ക്കറാണ് പാന്തലില്‍ സാവിത്രി. ഇവിടെയുള്ള പാലിയേറ്റീവ് ക്ലിനിക്കിന് വേണ്ടി വാന്‍ ഡ്രൈവറായും ജോലി ചെയ്തിരുന്നു. പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് തോറ്റ് പഠനം മുടങ്ങിയതാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രീഡിഗ്രി എഴുതിയെടുത്തു. വിദൂരവിഭാഗം വഴി കാലിക്കറ്റില്‍ നിന്ന് ബിരുദവും നേടി. മക്കളായ ആകാശും അഭിലാഷും ബിരുദം കഴിഞ്ഞ് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. പലചരക്കുകച്ചവടം നടത്തുന്ന ഭര്‍ത്താവ് ബാലനും സാവിത്രിയുടെ പഠനമോഹത്തിന് പിന്തുണയേകുന്നു. കാലിക്കറ്റില്‍ നിന്നു തന്നെ വിദൂരവിഭാഗം വഴി പി.ജി. പഠനം തുടരാനുള്ള ഒരുക്കത്തിലാണ് സാവിത്രി.
പത്താം വയസ്സില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങി 64-ാം വയസ്സില്‍ ബിരുദം നേടി ചാക്കുണ്ണി
ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം പത്താം വയസ്സില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങിയ ആളാണ് കെ.സി. ചാക്കുണ്ണി. ഇപ്പോള്‍ സ്വന്തം സ്ഥാപനത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് പഠനം നടത്തി ബിരുദം നേടിയിതിലൂടെ യുവതലമുറക്ക് പ്രചോദനമാകുകയാണ് ഈ അറുപത്തിനാലുകാരന്‍. തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന ഗ്രാജ്വേഷന്‍ സെറിമണിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്ന് ചാക്കുണ്ണി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ വലിയ കൈയടിയുയര്‍ന്നു. തൃശ്ശൂര്‍ അടാട്ട് കുണ്ടു കുളത്ത് ദീപ വുഡ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ചാക്കുണ്ണി. 1972 – ല്‍ തന്റെ പത്താം വയസ്സില്‍ ഇദ്ദേഹത്തിന് പഠനം നിര്‍ത്തേണ്ടി വന്നു. കുറഞ്ഞ കൂലിക്ക് ജോലി ചെയ്ത് മടുത്തപ്പോള്‍ സ്വന്തമായി സ്ഥാപനം തുടങ്ങി. മക്കളായ ദീപയും റീബുവും ബിരുദ ധാരികളും വിവാഹിതരുമായപ്പോള്‍ ചാക്കുണ്ണി വീണ്ടും പഠനമോഹം പൊടിതട്ടിയെടുത്തു. തുല്യതാ പരീക്ഷ വഴി 2016-ല്‍ ഏഴാം ക്ലാസ് ജയിച്ചു. പിന്നെ പത്ത്, പ്ലസ് വണ്‍, പ്ലസ്ടു. ഒടുവില്‍ കാലിക്കറ്റിലെ വിദൂരവിഭാഗം വഴി ബി.എ. സോഷ്യോളജി നേടി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ പി.ജിക്ക് ചേര്‍ന്നിട്ടുമുണ്ട്. ഭാര്യ : ലിസി.
പഠനക്കുറിപ്പ് എവിടെയെത്തി എന്നറിയാം തപാൽ വകുപ്പുമായി സഹകരിച്ച് സർവകലാശാല
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര ഓണ്‍ലൈന്‍ വിദ്യാഭാസ കേന്ദ്രം ബിരുദ വിദ്യാർഥികള്‍ക്കുള്ള പഠനകുറിപ്പുകൾ തപാല്‍ വകുപ്പുമായി സഹകരിച്ച് ട്രാക്കിങ് സംവിധാനത്തോടുകൂടി വിദ്യാർഥികള്‍ക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണോദ്ഘാടനം വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ ഡോ. സി.ഡി. രവികുമാര്‍ നിര്‍വഹിച്ചു. തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കെ. ദിലീപ് കുമാര്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. ജാബിര്‍, സെക്ഷന്‍ ഓഫീസര്‍മാരായ പി.എ. അബ്ദുള്‍ വഹാബ്, സി.എന്‍. സുനില്‍, അസിസ്റ്റന്റുമാരായ എ.ബി. ഷനൂജ്, ലജു പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യ പോസ്റ്റ് റീടെയില്‍ പോസ്റ്റല്‍ സ്കീമില്‍ തപാല്‍ വകുപ്പും കാലിക്കറ്റ് സര്‍വകലാശാ ലയും ധാരണപത്രം ഒപ്പിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കാലതാമസം കൂടാതെ പഠനക്കുറിപ്പുകൾ എത്തിക്കാ നാവുമെന്നതാണ് നേട്ടം. ഈ വര്‍ഷം ഡിസംബറിനു ശേഷം ആരംഭിക്കുന്ന ആറാം സെമസ്റ്ററിന്റെ പഠനക്കുറിപ്പുകൾ കൂടി നാലു മാസം മുന്നേ എത്തിച്ചു നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.
സർവകലാശാലാ ക്യാമ്പസിൽ എം.എസ് സി. / എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർ മേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.സി.എ. ഈവനിംഗ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സി.സി.എസ്. ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848442576, 8891301007.
മലപ്പുറം ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. സംവരണ സീറ്റൊഴിവ്
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. പ്രോഗ്രാമിന് പി.ഡബ്ല്യൂ.ഡി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ള താത്പര്യമുള്ളവർ ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 9446769191, 7907792830.
കൊടുവായൂർ ബി.എഡ്. സെന്ററിൽ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ കൊടുവായൂർ ബി.എഡ്. സെന്ററിൽ ഫിസിക്കൽ സയൻസ് വിഷയത്തിന് ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെന്റർ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0492 3252556.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. – എ.ഐ. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി.) 2025 അധ്യയന വർഷത്തെ ബി.എസ് സി. – എ.ഐ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.
കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷനു കീഴിലെ അഞ്ചാം സെമസ്റ്റർ (CBCSS – 2023 പ്രവേശനം) ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.കോം. വിദ്യാർഥികൾക്കുള്ള ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ ആഗസ്റ്റ് 16-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ. ഫോൺ : 0494 2407356, 2407494.
പരീക്ഷാ തീയതിയിൽ മാറ്റം
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ആഗസ്റ്റ് 18-ന് നടത്താനിരുന്ന വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. അറബിക് – ഏപ്രിൽ 2025, ഏപ്രിൽ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 22-ന് നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
വൈവ
പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി ( DRP 105 REHABILITATION INTERVENTIONS AND VIVA VOCE ) ഏപ്രിൽ 2025 റഗുലർ വൈവ ആഗസ്റ്റ് 18 മുതൽ 21 വരെ നടക്കും. കേന്ദ്രം : സൈക്കോളജി പഠനവകുപ്പ് സർവകലാശാലാ ക്യാമ്പസ്.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (CBCSS – 2020 മുതൽ 2023 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 26 വരെയും 200/- രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 14 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS / CUCBCSS – UG) വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമയിലെ ഒന്നാം സെമസ്റ്റർ ബി.ടി.എ. (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ആഗസ്റ്റ് 25 വരെയും 200/- രൂപ പിഴയോടെ സെപ്റ്റംബർ രണ്ട് വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ( CCSS ) മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് ഏപ്രിൽ 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




