Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ആശയങ്ങളെ സംരഭങ്ങളാക്കണം: ഡോ. എം.കെ. ജയരാജ്

HIGHLIGHTS : ആശയങ്ങളെ സംരഭങ്ങളാക്കണം: ഡോ. എം.കെ. ജയരാജ് നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരഭങ്ങളുമാക്കി മാറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാല ഒരുക്കിയ സൗകര്യങ്ങള്‍ വിദ്യ...

ആശയങ്ങളെ സംരഭങ്ങളാക്കണം: ഡോ. എം.കെ. ജയരാജ്

നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരഭങ്ങളുമാക്കി മാറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാല ഒരുക്കിയ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രിപ്രൂണര്‍ഷിപ് (സി.ഐ.ഇ.), ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍-ഐ.ഇ.ടി. (ടി.ബി.ഐ.-ഐ.ഇ.ടി.) എന്നിവ സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതിയുടെ (ഐ.ക്യു.എ.സി.) സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ഇ., ടി.ബി.ഐ.-ഐ.ഇ.ടി. എന്നിവയില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടണം. നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്ത് നവീന സംരഭങ്ങളാക്കി മാറ്റണം. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും വി.സി. പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയിലെ ആസ്പയര്‍ ബയോ നെസ്റ്റ് ഡയറക്ടര്‍ പ്രൊഫ. രാജഗോപാല്‍ സുബ്രഹ്‌മണ്യം മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത്, ഡോ. എം.ജി. ഡെറി ഹോളഡേ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരേ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ആറ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രസതന്ത്ര പഠന വകുപ്പിൽ ദേശീയ സെമിനാർ 

കാലിക്കറ്റ് സർവകലാശാലയിൽ രസതന്ത്രവിഭാഗം 13, 14, 15 തീയതികളിലായി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. FCS – 2024 (ഫ്രോന്റിയർസ് ഇൻ കെമിക്കൽ സയൻസസ്-2024) ൽ  രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി അനേകം ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. സർവകലാശാലയിലെ ആര്യഭട്ട ഹാളിൽ നടക്കുന്ന പരിപാടി 14-ന് രാവിലെ 9.30 ന് വൈസ് ചാൻസലർ ഡോ. എം. കെ ജയരാജ്‌ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്  എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER),  കൌൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസ്സിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC), ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (JNCASR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), രാജ്യത്തെ വിവിധ NIT-കൾ,  സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നിരവധി പ്രമുഖരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പേപ്പറുകൾക്കും പോസ്റ്ററുകൾക്കും  അവാർഡുകൾ നൽകും.

സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗം പഠനവകുപ്പില്‍ നിന്ന് വിരമിക്കുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിനോടുള്ള ആദരസൂചകമായി സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര സെമിനാര്‍ 15-ന് രാവിലെ ഒമ്പതരക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രമുഖ സസ്യാശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. 1995-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹെര്‍ബേറിയം ക്യൂറേറ്ററായി എത്തിയ ഡോ. എ.കെ. പ്രദീപ് പിന്നീട് അസി. പ്രൊഫസറായി. ഒപ്പം സര്‍വകലാശാലാ പാര്‍ക്കിന്റെയും ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെയും ചുമതലകള്‍ കൂടി വഹിച്ചു വരികയാണ്. 17-നാണ് സെമിനാര്‍ സമാപനം.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.വോക്. ജെമ്മോളജി ആൻ്റ് ജ്വല്ലറി ഡിസൈനിങ് (2022 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് (2022 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. (CBCSS-PG 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 19-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം  വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.കോം. / ബി.ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS-UG 2019 പ്രവേശനം മുതൽ, CUCBCSS-UG 2018 പ്രവേശനം മാത്രം) ഏപ്രിൽ 2024, ബി.എ മൾട്ടിമീഡിയ (CBCSS-UG 2021 & 2022 പ്രവേശനം) ഏപ്രിൽ 2024 & ബി.എ മൾട്ടിമീഡിയ (CBCSS-UG 2019 & 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് ആറ് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും.

മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് ഒന്ന് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 16 മുതൽ ലഭ്യമാകും.

പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്ന്, രണ്ട്  വർഷ അദീബ്-ഇ-ഫാസിൽ (ഉറുദു) പ്രിലിമിനറി (2 വർഷ കോഴ്സ് – സിലബസ് ഇയർ 2016) ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും.

പ്രൈവറ്റ് രജിസ്‌ട്രേഷൻ അവസാന വർഷ അദീബ്-ഇ-ഫാസിൽ (ഉറുദു) (സിലബസ് ഇയർ 2007) ഏപ്രിൽ / മെയ് 2024 ഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ഏഴ് വരെയും ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും. ഏപ്രിൽ 2022-നോ അതിനു മുൻപോ പ്രിലിമിനറി പരീക്ഷ ജയിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!