Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ചരിത്ര സെമിനാറിന് തുടക്കമായി

HIGHLIGHTS : ചരിത്ര സെമിനാറിന് തുടക്കമായി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസും ചേര്‍ന്ന് മലബാര്‍ സമൂഹത്തിന്റെ ചരിത്രവുമ...

ചരിത്ര സെമിനാറിന് തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസും ചേര്‍ന്ന് മലബാര്‍ സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എന്‍. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, പഠനവകുപ്പു മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. വി.വി. ഹരിദാസ്, ഡോ. എ. മുഹമ്മദ് മാഹീന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ 14-ന് സമാപിക്കും.

sameeksha-malabarinews
കാലിക്കറ്റ് സെനറ്റില്‍ 23355 ബിരുദങ്ങള്‍ക്ക് അംഗീകാരം

കാലിക്കറ്റ് സര്‍വകലാശാലയുടെ പുനഃസംഘടിപ്പിക്കപ്പെട്ട സെനറ്റിന്റെ പ്രഥമ യോഗത്തില്‍ 23355 ബിരുദങ്ങള്‍ക്ക് അംഗീകാരം. 18290 ഡിഗ്രി, 4963 പി.ജി., 17 എം.ഫില്‍, 65 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെ സെപ്റ്റംബര്‍ 12 വരെയുള്ള ബിരുദങ്ങളാണ് അംഗീകരിച്ചത്. വിദ്യാര്‍ഥികളുടെ ഉന്നതപഠനവും തൊഴിലവസരങ്ങളും നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ ബിരുദ അംഗീകാരം മുഖ്യ അജണ്ടയായി യോഗം ചേരുകയായിരുന്നു. 2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിനും അംഗീകാരം നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കുറ്റമറ്റതുമായി നല്‍കാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് സെനറ്റംഗങ്ങളോട് വി.സി. അഭ്യര്‍ഥിച്ചു.

ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയാനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ എസ്.ടി. വിഭാഗക്കാര്‍ക്കുള്ള എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഐ.ടി.എസ്.ആര്‍. ഓഫീസില്‍ നിന്ന് നേരിട്ടും സര്‍വകലാശാളാ വെബ്‌സൈറ്റിലും ലഭ്യമാകും. അപേക്ഷകര്‍ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. യോഗ്യരായവര്‍ 20-നകം അപേക്ഷ ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രഭാഷണം നടത്തി

പ്രമുഖ ഹിന്ദി നേപ്പാളി എഴുത്തുകാരന്‍ യുവ ബരാള്‍ സര്‍ഗ്ഗ സംവാദത്തിന്റെ  ഭാഗമായി  ഹിന്ദി  വിഭാഗം കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രഭാഷണം  നടത്തി . പ്രമുഖ എഴുത്തുകാരനും ഗാന്ധി ചിന്തകനുമായ ഡോ. ആര്‍. സുരേന്ദ്രന്‍ സന്നിഹിതനായിരുന്നു. ചടങ്ങില്‍ വകുപ്പു മേധാവി പ്രൊ . വി കെ സുബ്രഹ്‌മണ്യന്‍,  ഡോ. എസ്. മഹേഷ്,  പ്രൊഫ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത്,  ഗവേഷക വിദ്യര്‍ത്ഥിനികള്‍ അനുഷ . ടി ശ്വേത.ടി പി   എന്നിവര്‍ സംസാരിച്ചു.

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ ഓപ്ഷണല്‍ വിഷയങ്ങളായ മാത്തമറ്റിക്‌സ് എഡ്യുക്കേഷന്‍, ഇംഗ്ലീഷ് എഡ്യുക്കേഷന്‍, കൊമേഴ്‌സ് എഡ്യുക്കേഷന്‍ എന്നിവയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15-ന് പകല്‍ 2 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്ററുകളിലേക്കും പേരാമ്പ്രയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ റീജിണല്‍ സെന്ററിലേക്കും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20, 21 തീയതികളില്‍ സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയനവര്‍ഷത്തെ എം.ബി.എ. റഗുലര്‍കോഴ്‌സിന് എസ്.ടി. (2), എല്‍.സി. (1) സംവരണ വിഭാഗങ്ങളില്‍ ഏതാനും ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. എസ്.ടി. വിഭാഗക്കാരുടെ അഭാവത്തില്‍ എസ്.സി. വിഭാഗക്കാരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ 14-ന് പകല്‍ 2 മണിക്ക് പഠനവിഭാഗത്തില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടണം. ഫോണ്‍ 0494 2407363.

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രക്ഷിതാവിനോടൊപ്പം 16-ന് മുമ്പായി നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9446670011, 8281665557.

ബി.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

വടകര സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 15-ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 8447150936, 9446993188.

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം 15-ന് ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 7907495814.

എം.പി.എഡ്., ബി.പി.എഡ്. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം, ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ്, കോഴിക്കോട് എന്നിവയിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., എം.പി.എഡ്. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയും കായികക്ഷമതാ പരീക്ഷയും പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് തുടങ്ങും. ഹാള്‍ടിക്കറ്റ് 13 മുതല്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്‌ടോബര്‍ 3 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും. രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടി മീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്‌ടോബര്‍ 3 വരെയും അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍-2023 അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

എല്‍.എല്‍.എം. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!