Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഹിന്ദി പി.ജി. പ്രവേശനം

HIGHLIGHTS : Calicut University News; Hindi PG Entrance

ഹിന്ദി പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് പ്രവേശനം 19-ന് നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ – 0494 2407252, 7392.

sameeksha-malabarinews

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എ. മള്‍ട്ടി മീഡിയ 3, 4 സെമസ്റ്റര്‍ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 25-ന് തുടങ്ങും.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍ (ഇന്റേണല്‍) പരീക്ഷ 27-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം., എം.എ. ഉറുദു നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. ഒന്നാം സെമസ്റ്റര്‍ ഹിസ്റ്ററി, ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഹിന്ദി ഏപ്രില്‍ 2021 പരീക്ഷയുടെയും എം.എസ്.ഡബ്ല്യു. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ.) മെയ് 2020 ഒന്നാം വര്‍ഷ, ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!