HIGHLIGHTS : Calicut University News; Hindi National Seminar in University
സര്‍വകലാശാലയില്‍ ഹിന്ദി ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി അന്താരാഷ്ട്ര സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ െ
പ്രാഫ. ജി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എ. അരവിന്ദാക്ഷന്‍, പ്രൊഫ. നരേശ് മിശ്ര, പ്രൊഫ. ഹരിമോഹന്‍ ബുധോലിയ, പ്രൊഫ. ഗണേഷ് പവാര്‍, പ്രൊഫ. പ്രീതി, ഡോ. വിജയഭാസ്‌കര്‍ നായിഡു, പ്രൊഫ. ആര്‍. സുരേന്ദ്രന്‍, പ്രൊഫ. എം. അച്ചുതന്‍, പ്രൊഫ. കെ.എം. മാലതി, സലീജ, ഡോ. കെ.പി. സുപ്രിയ, ഡോ. കെ.എം. ഷെരീഫ്, ഡോ. എന്‍.എം. ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിക്കും.’വിവര്‍ത്തനം രാഷ്ട്രം വികസനം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ 18-ഓളം വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മുടങ്ങിയ പി.ജി. പഠനം തുടരാം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ 2019 പ്രവേശനം പി.ജി. വിദ്യാര്‍ത്ഥികളില്‍ ഒന്ന്, രണ്ട്, സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടി പഠനം തുടരാനവസരം. പുനഃപ്രവേശനത്തിന് പിഴ കൂടാതെ 31 വരെയും 100 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 7494.
പരീക്ഷ
നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 3-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 17 വരെയും മാര്‍ച്ച് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 1 വരെ അപേക്ഷിക്കാം.
പരീക്ഷ മാറ്റി
മാര്‍ച്ച് 21-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.