കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സദ്‌ഭാവനാദിന പ്രതിജ്ഞ

സദ്‌ഭാവനാദിന പ്രതിജ്ഞ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ജീവനക്കാർക്ക് രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സദ്‌ഭാവനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ആഗസ്റ്റ് 31-ന് രാവിലെ 10.00 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

പി.ജി. ക്യാപ് 2024: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി.  പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. പി.ജി. ക്യാപ് സ്റ്റുഡന്റ് ലോഗിൻ വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. കോളേജിൽ നിന്നുള്ള നിർദ്ദേശാനുസരണം മെറിറ്റടിസ്ഥാനത്തിൽ വിദ്യാർഥികൾ പ്രവേശനം നേടേണ്ടതാണ്. പി.ജി. ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ആഗസ്റ്റ് 22 മുതൽ  പ്രവേശന വിഭാഗം  വെബ്‌സൈറ്റിൽ ലഭ്യമാകും.

സി.യു. ക്യാറ്റ് ലേറ്റ് രജിസ്‌ട്രേഷൻ

കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകൾ / സ്വാശ്രയ സെന്ററുകള്‍ / അഫിലിയോറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ( CUCAT – 2024 ) പ്രോഗ്രാമുകളില്‍ (ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., എം.പി.എഡ്. ഒഴികെ) ഒഴിവുള്ള സീറ്റുകളിലേക്കായി ലേറ്റ് ഫീയോടുകൂടി ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യം ആഗസ്റ്റ് 19 മുതല്‍ ലഭ്യമാണ്.  പ്രവേശനം ആഗ്രഹിക്കുന്നവർ അതത് പഠനവകുപ്പുകൾ / സ്വാശ്രയ സെന്ററുകള്‍ / അഫിലിയോറ്റഡ് കോളേജുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമായ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ അപേക്ഷകരെ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. വിജ്ഞാപന പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് : ജനറല്‍ വിഭാഗത്തിന് 920/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 580/- രൂപ. (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 1140/- രൂപ എസ്.സി. / എസ്.ടി. വിഭാഗത്തിന് 700/- രൂപ). പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 90/- രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600.

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ: എം.സി.എ. സീറ്റൊഴിവ് 

പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് – ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് 21-ന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. തുടർന്നും ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷ എഴുതാത്തവർക്കായി സർവകലാശാലാ വെബ്‌സൈറ്റിൽ ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.

മഞ്ചേരി സി.സി.എസ്.ഐ.ടിയിൽ: ബി.സി.എ. സീറ്റൊഴിവ്

മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. പ്രോഗ്രാമിന് എസ്.സി. / എസ്.ടി. / ഇ.ടി.ബി. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 21-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. /എസ്.ടി /ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.

കെമിസ്ട്രി പഠനവകുപ്പിൽ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പിലെ (1) എം.എസ് സി. കെമിസ്ട്രി പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വട്ടാ – 1, സ്പോർട്സ് ക്വാട്ട – 1, (2) ഇന്റഗ്രേറ്റഡ് എം.എസ് സി. കെമിസ്ട്രി പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വട്ടാ – 1, ലക്ഷദ്വീപ് ക്വട്ടാ – 1, ഓൾ ഇന്ത്യ ക്വട്ടാ – 2 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിൽ യോഗ്യരായവർ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലും മറ്റു ക്വാട്ടകളിൽ യോഗ്യരായവർ രസതന്ത്ര പഠനവകുപ്പിലും ആഗസ്റ്റ് 22-ന് ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. അതിന് മുൻപായി പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലേറ്റ് രജിസ്‌ട്രേഷൻ ലിങ്കിൽ കയറി അപേക്ഷിക്കണം.

ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ് സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ് പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വട്ടാ – 1, ലക്ഷദ്വീപ് ക്വട്ടാ – 1, ഓൾ ഇന്ത്യ ക്വട്ടാ – 2, സ്പോർട്സ് ക്വാട്ട – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിൽ യോഗ്യരായവർ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലും മറ്റു ക്വാട്ടകളിൽ യോഗ്യരായവർ ഫിസിക്സ് പഠനവകുപ്പിലും ആഗസ്റ്റ് 22-ന് ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. അതിന് മുൻപായി പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലേറ്റ് രജിസ്‌ട്രേഷൻ ലിങ്കിൽ കയറി അപേക്ഷിക്കണം.

എ.ഐ.യു. ലോഗോ മത്സരം

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ( എ.ഐ.യു. ) ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാലാ തലത്തിൽ ലോഗോയും ആപ്തവാക്യവും തയ്യാറാക്കുന്നതിന് മത്സരം നടത്തുന്നു. വിദ്യാർഥികൾ ഡിജിറ്റൽ പ്ലാറ്റഫോമിൽ തയ്യാറാക്കിയ ലോഗോകളും ആപ്തവാക്യങ്ങളും ആഗസ്റ്റ് 31-ന് മുൻപായി എ.ഐ.യു. വെബ്സൈറ്റ് വഴി സമർപ്പിക്കേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ ലഭിക്കും. വിശദ വിജ്ഞാപനവും നിയമാവലിയും എ.ഐ.യു. വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി. ( PG – CBCSS ) (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും, 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.

പരീക്ഷ

നാലാം സെമസ്റ്റർ എം.ബി.എ. ഫുൾ ടൈം, പാർട്ട് ടൈം (CUCSS 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് 21 മുതൽ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

എം.ബി.എ. (ഫുൾ ടൈം) നാലാം സെമസ്റ്റർ (2013, 2015 പ്രവേശനം), എം.ബി.എ. (പാർട്ട് ടൈം) ഒന്നാം സെമസ്റ്റർ (2014, 2015 പ്രവേശനം), രണ്ടാം സെമസ്റ്റർ (2013, 2015 പ്രവേശനം), മൂന്നാം സെമസ്റ്റർ (2014, 2015 പ്രവേശനം), നാലാം സെമസ്റ്റർ (2015 പ്രവേശനം) (CUCSS) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.

എം.ബി.എ. (CCSS PG) ഒന്ന്, മൂന്ന് സെമസ്റ്റർ (2017, 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ (2017 പ്രവേശനം) സെപ്റ്റംബർ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) എം.കോം., എം.എ. ഹിസ്റ്ററി ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം സെപ്റ്റംബർ രണ്ട്, നാല് തീയതികൾ  വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.പി.എഡ്., (CBCSS) എം.എ. ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം സെപ്റ്റംബർ രണ്ട്, ആഗസ്റ്റ് 31 തീയതികൾ  വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top