കാലിക്കറ്റ് സർവകലാശാല വാർത്തകൾ ; ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ: സര്‍വകലാശാല ക്യാമ്പസില്‍ പ്രചാരണം

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ: സര്‍വകലാശാല ക്യാമ്പസില്‍ പ്രചാരണം

ജനുവരി 15 മുതൽ  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള 2024 (GSFK 2024) ന്റെ പ്രചാരണാർത്ഥം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജനുവരി 10-ന്  ഔട്ട് റീച്ച് പ്രോഗ്രാം നടത്തും. ക്യാമ്പസ് സ്റ്റുഡന്റ്സ് ട്രാപ്പില്‍ രാവിലെ 11 മണി മുതൽ  ശാസ്ത്ര പുസ്തകോത്സവം, ശാസ്ത്ര വണ്ടി (Science Van) പ്രദർശനം, ലൂക്ക സയൻസ് ഇന്ററാക്ഷൻ ക്വിസ് എന്നിവ നടക്കും. വൈകീട്ട് 5 മണിക്ക് വൈസ് ചാൻസിലർ ഡോ. എം.കെ .ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ബി.എസ്. ഹരികുമാർ അധ്യക്ഷനാകും. പരിണാമത്തിന്റെ ആധുനിക തെളിവുകൾ എന്ന വിഷയത്തിൽ ഡോ. കെ.പി. അരവിന്ദൻ പ്രഭാഷണം നടത്തും.  ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള പ്രതിനിധികൾ ചടങ്ങിൽ  പങ്കെടുക്കും. തുടർന്ന് മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാർസ്), യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപാർട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ടെലസ്കോപ് ഉപയോഗിച്ച് വാനനിരീക്ഷണം ഉണ്ടാകും. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ്, ഡിപാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ, ലൂക്ക ഓൺലൈൻ സയൻസ് പോർടൽ, മാർസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള 2024 ലേക്കുള്ള വളണ്ടിയർ രജിസ്ട്രേഷൻ, ടിക്കറ്റ് ബുക്കിങ് എന്നിവക്കുള്ള സൗകര്യവും  ഇതിൽ ഒരുക്കുന്നുണ്ട്.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഇംഗ്ലിഷ് (മണികൂര്‍ അടിസ്ഥാനത്തില്‍) ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം 15-നകം പ്രിന്‍സിപ്പള്‍, സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം – 673 635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇമെയില്‍:- cpe@uoc.ac.in, ഫോണ്‍:- 0494 2407547.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ ഡോ. ജോണ്‍ മത്തായി സെന്ററിലെ ബി.ടി.എ. വിദ്യാര്‍ഥികള്‍ക്കും ആറാം സെമസ്റ്റര്‍ യു.ജി. (CBCSS-UG 2019 പ്രവേശനം മുതല്‍), (CUCBCSS-UG 2018 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക്  പുതുക്കിയ തീയതി പ്രകാരം പിഴ കൂടാതെ 10 വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ടെക്. ഇന്‍ നാനോ സയന്‍സ് ആന്‍റ് ടെക്നോളജി (2019,2020,2021 പ്രവേശനം) ഏപ്രില്‍ 2023 സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 180 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) ഏപ്രില്‍ 2022, നവംബര്‍ 2022 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം 

ഒന്നാം വര്‍ഷ അഫ്സല്‍-ഉല്‍-ഉലമ മെയ് 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.കോം. / ബി.ബി.എ. / ബി.ടി.എച്ച്.എം. / ബി.എച്ച്.എ.  (CBCSS-UG 2019 പ്രവേശനം മുതല്‍) ബി.കോം. / ബി.ബി.എ. / ബി.ടി.എച്ച്.എം. / ബി.എച്ച്.എ. (CUCBCSS-UG 2018 പ്രവേശനം) ബി.കോം. പ്രൊഫഷണല്‍ / ബി.കോം. ഹോണേഴ്സ് (CUCBCSS-UG 2018 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷികാനുള്ള  തീയതി 18 വരെക്ക് നീട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക്  ചെയ്യൂ

Share news
error: Content is protected !!
Scroll to Top