കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഗാലിബിന്റെ രചനകൾ കാലാതീതം

ഗാലിബിന്റെ രചനകൾ കാലാതീതം

കാല – ദേശാതീതമായി ആസ്വദിക്കപ്പെടുന്നതാണ് ഗാലിബിന്റെ രചനകളെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാ ഉര്‍ദു പഠനവകുപ്പും ന്യൂഡല്‍ഹിയിലെ ഗാലിബ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ‘ആധുനിക വീക്ഷണത്തില്‍ ഗാലിബിനെ അന്വേഷിക്കല്‍’  എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്തെ പല സമസ്യകള്‍ക്കും കലാവിഷ്‌കാരം നല്‍കാന്‍ ഖാലിബിന് കഴിഞ്ഞു. അതുകൊണ്ടാണ് 200 വര്‍ഷമായി കോടിക്കണക്കിനാളുകള്‍ ദിനംപ്രതി ഖാലിബിന്റെ കവിതകള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്നും വി.സി. പറഞ്ഞു. ഡോ. കെ.വി. നകുലൻ അധ്യക്ഷത വഹിച്ചു. മദ്രാസ് സർവകലാശാലാ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി ഡോ. സയ്യിദ് സജ്ജാദ് ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. കാലടി സംസ്‌കൃത സർവകലാശാലാ ഉറുദു പഠനവകുപ്പ് മുൻ മേധാവി ഡോ. സഫിയാബീ, ഗാലിബ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇദ്രിസ് അഹമ്മദ്, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. എ.കെ. മുഹമ്മദ് അമൻ എന്നിവർ പങ്കെടുത്തു. സിറാജ് അമലും ശാരിക ഗിരീഷും ചേർന്ന് ഗസല്‍ അവതരിപ്പിച്ചു. വിവിധ സെഷനുകൾക്ക് ഡോ. പി.കെ. അബൂബക്കർ, ഡോ. കെ. ഹബീബ് അഹമ്മദ്, ഡോ. സയ്യിദ് സനാവുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

സൈക്കോളജി  ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പ് നവംബർ 21, 22, 23 തീയതി കളിലായി ‘ലൈംഗികതയും ലൈംഗിക പെരുമാറ്റവും’ എന്ന വിഷയത്തിൽ തൃദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും nationalseminaruoc@gmail.com .

ഗസ്റ്റ് അധ്യാപക ഒഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫോർമേഷൻ ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 13 – ന് മുൻപായി വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ccsitperamangalam@uoc.ac.in എന്ന ഇ – മെയിലിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് 0487 2202563.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള എട്ടാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 2025 ജനുവരി ആറു മുതൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS-PG-SDE) എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഹിന്ദി, എം.കോം. ഏപ്രിൽ 2023, എം.എ. ഹിന്ദി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

രണ്ടാം  സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. ഫിസിക്സ്. എം.എ. ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top