കറിവേപ്പ് ഇനങ്ങളെ കുറിച്ച് അറിയാം…നട്ടുവളര്‍ത്തുന്നത് എങ്ങിനെയെന്നും നോക്കാം…

HIGHLIGHTS : There are different types of curry plants, let's see what they are

എല്ലാവീടുകളും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കറിവേപ്പ്. അതുകൊണ്ടുതന്നെ നമ്മുടെ മുറ്റത്ത് ഒരു കറിവേപ്പ് ചെടി ഉണ്ടാവേണ്ടതിന്റെ ആവശ്യം പ്രത്യേകം പറയേണ്ടതില്ല.

കറിവേപ്പു ചെടികള്‍ പലതരത്തിലുണ്ട് അവ ഏതൊക്കയാണെന്ന് നോക്കാം

sameeksha-malabarinews

നാടന്‍ കറിവേപ്പ് ചെടികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതമായവയാണ്. എന്നാല്‍ തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ചില ഉയരംകുറഞ്ഞ ഇനങ്ങള്‍ ഇപ്പോള്‍ വലിയതോതില്‍ കൃഷി ചെയ്തുവരുന്നവയാണ്. ‘സുവാസിനി’ ഇനത്തില്‍പ്പെട്ട കറവേപ്പ് നല്ല മണമുള്ളതും ഗുണമുള്ളതുമാണ്.

നാട്ടുവൈദ്യത്തില്‍ കറിവേപ്പിനുള്ള സ്ഥാനം ഏറെ വലുതാണ്. ഇതിന്റെ ഇലയും വേരും തൊലിയുമെല്ലാം ഔഷധമാണ്. ഇലക്കറിയാക്കിയും വേപ്പിലക്കട്ടിയാക്കിയും വേപ്പിലച്ചമ്മന്തിയുമൊക്കെ കറിവേപ്പില ഉപയോഗിച്ചുവരുന്നുണ്ട്.

കറിവേപ്പ് നീര്‍വാര്‍ച്ചയുള്ള എല്ലാ മണ്ണിലുംനട്ടുവളര്‍ത്താവുന്ന ഒന്നാണ്. വിത്ത് പാകി, കിളിര്‍പ്പിച്ചും വേരില്‍നിന്ന് അടര്‍ത്തിയ തൈ നട്ടും കറിവേപ്പ് വളര്‍ത്തിയെടുക്കാവുന്നതാണ്.
35 മുതല്‍ 45 സെന്റീമീറ്റര്‍ നീളം, വീതി, ആഴമുള്ള കുഴിയുണ്ടാക്കി ഉണങ്ങിയ ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരവളം (ആവശ്യത്തിന് നീര്‍വാര്‍ച്ചകിട്ടാന്‍, മണലും ചേര്‍ക്കാം.) എന്നിവ കുഴിയില്‍ ഇട്ട് അതില്‍ കറിവേപ്പ് തൈ പിടിപ്പിച്ചെടുക്കുക.

കറിവേപ്പ് തൈകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍വരെ അകലം നല്‍കണം. ഒരു ചെടിക്ക് വര്‍ഷത്തില്‍ 10 കി.ഗ്രാം കാലിവളം, 130 ഗ്രാം യൂറിയ, 400 ഗ്രാം മസൂറിഫോസ് 70 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചുവട്ടില്‍ ചേര്‍ക്കുന്നതും നല്ല കരുത്തോടെ നിറയെ ഇലകള്‍ ലഭിക്കാന്‍ സഹായിക്കും. വേനലില്‍ നന്നായി നനയ്ക്കണം. ഒരു മീറ്റര്‍ ഉയരം വെച്ചുകഴിഞ്ഞാല്‍ മുകളറ്റം വെട്ടി നിര്‍ത്തിയാല്‍ നിറയെ ഉപശാഖകള്‍ ഉണ്ടാകാന്‍ സഹായിക്കും.ഒന്നരവര്‍ഷം കഴിഞ്ഞാല്‍ മരത്തില്‍നിന്ന് ഇല നുള്ളിയെടുത്തു തുടങ്ങാവുന്നതാണ്. ഇത്തരത്തില്‍ പരിപാലിച്ചുവരികയാണെങ്കില്‍ ഏകദേശം നാല് വര്‍ഷം പ്രായമായ ചെടിയില്‍നിന്ന് 100 കിലോഗ്രാംവരെ ഇലകിട്ടും. വേനല്‍ കാലത്ത് കറിവേപ്പ് ചെടിയുടെ ചുവട്ടില്‍ പുതയിട്ട് നന്നായ് നനച്ചുകഴിഞ്ഞാല്‍ ഇലകള്‍ നന്നായി കിളിര്‍ത്തുവരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!