കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ സൗജന്യ പരിശീലനം

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ സൗജന്യ പരിശീലനം

കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയിലെ (ഐ.ഇ.ടി.) ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് പഠനവകുപ്പ് നടത്തുന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 17 മുതൽ 22 വരെയാണ് പരിശീലനം. എ.ഐ.സി.ടി.ഇ. ട്രെയിനിങ് ആന്റ് ലേണിംഗാണ് പ്രോഗ്രാം സ്പോൺസർ ചെയ്യുന്നത്. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന എൻജിനീയറിങ് ബിരുദധാരികൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ഗവേഷകർ, കോളേജ് / പോളിടെക്നിക് അധ്യാപകർ, സാങ്കേതിക വ്യവസായ മേഖലയിലുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ https://iet.uoc.ac.in/.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

ഒന്നാം വർഷം മുതൽ നാലാം വർഷം വരെ ബി.എസ് സി. – മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (2012 സ്‌കീം – 2015, 2016 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ 12 വരെ അപേക്ഷിക്കാം. ലിങ്ക് നവംബർ 13 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.പി.എഡ്. ( 2023 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top