HIGHLIGHTS : Calicut University News; Free job training started

സൗജന്യ തൊഴിൽ പരിശീലനം തുടങ്ങി
കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന ക്ലാസ്സിന് തുടക്കമായി. ‘ബ്യൂട്ടി കൾച്ചർ’ എന്ന വിഷയത്തിലാണ് ക്ലാസ്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ്സ് പഠനവകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത ഉദ്‌ഘാടനം ചെയ്തു. പരിശീലക സജ്‌ന കോഴ്സിനെക്കുറിച്ചു വിശദീകരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ മേഴ്‌സി ജോൺ, സെക്ഷൻ ഓഫീസർ കെ.കെ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി 35 പേരാണ് ക്ലാസിൽ പങ്കെടുക്കുന്നത്.
അക്കാദമിക് – കം – പരീക്ഷാകലണ്ടർ പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ പുതുക്കിയ അക്കാദമിക് – കം – പരീക്ഷാകലണ്ടർ പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിൽ ലഭ്യമാകും.
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS ) 2023 പ്രവേശനം യു.ജി., ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ ഭാഗികമായോ പൂർണമായോ സമർപ്പിക്കാൻ സാധിക്കാത്ത അഫിലിയേറ്റഡ് കോളേജുകൾക്ക് നിശ്ചിത തുക ഫൈനടച്ചുകൊണ്ട് ഇതിനുള്ള സൗകര്യം സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ ഒക്ടോബർ 29 മുതൽ 31 വരെ ലഭ്യമാകും.
വെള്ളിയാഴ്ചകളിൽ പരീക്ഷ രാവിലെ 9.30-ന്
അഫിലിയേറ്റ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ ( CBCSS – UG ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30-ന് ആരംഭിക്കും. മറ്റ് തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. പരിഷ്കരിച്ച സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ( CCSS – PG – 2020, 2021 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം., മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.ബി.എ., എം.സി.ജെ., എം.ടി.എ. വിദ്യാർഥികളിൽ എല്ലാ ഇന്റിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്.ജി.പി.എ. ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ സെപ്റ്റംബർ 2025 സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയും ഫീസടച്ചിതിന്റെ രസീതും പരീക്ഷാ ഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. – ബയോകെമിസ്ട്രി, ബയോടെക്‌നോളജി ( CCSS – 2024 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക്. (2000 മുതൽ 2003 വരെ പ്രവേശനം) / പാർട്ട് ടൈം ബി.ടെക്. (2000 മുതൽ 2008 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 15 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം എം.ബി.എ. (2015 പ്രവേശനം – കേരളത്തിന് പുറത്തും വിദേശത്തുമുള്ള കേന്ദ്രങ്ങൾ) ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


