HIGHLIGHTS : Calicut University News; Folklore Data Collection Camp
ഫോക് ലോർ ദത്ത സമാഹരണ ക്യാമ്പ്
കാലിക്കറ്റ് സർവകലാശാലാ ഫോക് ലോർ പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ വിവിധ ഗോത്ര മേഖലകളിൽ സംഘടിപ്പിക്കുന്ന പഞ്ചദിന ദത്തസമാഹരണ ക്യാമ്പ് തുടങ്ങി. പഠനവകുപ്പിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കിർത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ നിർവഹിച്ചു. ഫാദർ ജേക്കബ് ഒറവക്കൽ മുഖ്യാതിഥിയായി. പഠനവകുപ്പ് മേധാവിയും ക്യാമ്പ് ഡയറക്ടറുമായ ഡോ. സി.കെ. ജിഷ, ക്യാമ്പ് കോ – ഓർഡിനേറ്റർ സിനീഷ് വേലിക്കുനി, പ്രോഗ്രാം കൺവീനർ കെ.യു. ഹരിദാസ് എന്നിവർ സംസാരിച്ചു. 15-നാണ് സമാപനം.
സർവകലാശാലയിൽ യു.എൻ. മോഡൽ പാർലമെൻ്റ്
കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ യു.എൻ. മോഡൽ പാർലമെൻ്റ് സംഘടിപ്പിച്ചു. ‘സുസ്ഥിര സമാധാനവും ആഗോള സഹകരണവും നേടിയെടുക്കുവാൻ തർക്കപരിഹാരത്തിനായി തന്ത്രങ്ങൾ’ എന്ന വിഷയത്തിലാണ് പാർലമെൻ്റ് സംഘടിപ്പിച്ചത്. 23 യു.എൻ. അംഗരാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് വിദ്യാർഥികൾ പ്രമേയങ്ങൾ അവതരിപ്പിക്കുകയും ലോക സമാധാനം ലക്ഷ്യമിട്ട് ചർച്ചകൾ നടത്തുകയും അവതരിപ്പിച്ച പ്രമേയങ്ങൾ പാസ്സാക്കുകയും ചെയ്തു. അധ്യാപകരായ ഡോ. ദിലീപ് ചന്ദ്രൻ, സി.കെ.എം. നൗഫൽ, ദിവ്യ, ലൈബ്രേറിയൻ ഡോ. ശശി എന്നിവർ സർവകലാശാലാ സെനറ്റ് ഹൗസിൽ നടന്ന പാർലമെൻ്റ് നടപടികൾക്ക് നേതൃത്വം നൽകി.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള എൽ.എൽ.എമ്മും നെറ്റും. പി.എച്ച്.ഡി. അഭിലഷണീയം. ഉയർന്ന പ്രായ പരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ഡോ. കെ. ദൃശ്യയുടെ കീഴിലെ എനി ടൈം പി.എച്ച്.ഡി. സ്‌കീമിലുള്ള ഒരൊഴിവിലേക്ക് മാർച്ച് 19-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആയിട്ടുള്ളവരും താത്പര്യമുള്ളവരുമായ വിദ്യാർഥികൾ അന്നേ ദിവസം അസൽ രേഖകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാ അപേക്ഷ
വിദൂര വിഭാഗത്തിൽ പുനഃ പ്രവേശനം നേടിയവർക്കുള്ള നാലാം സെമസ്റ്റർ ( 2019 സ്‌കീം – PG – SDE – CBCSS ) എം.എ., എം.എസ് സി., എം.കോം. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 19 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് മൂന്ന് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( CCSS ) എം.എ. ഫിലോസഫി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ( CUCSS – 2018 പ്രവേശനം ) എം.എ. പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ, രണ്ടും നാലും സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, രണ്ടും മൂന്നും നാലും സെമസ്റ്റർ ( CUCSS – 2018 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.