കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷാ രജിസ്‌ട്രേഷന്‍

പരീക്ഷാ രജിസ്‌ട്രേഷന്‍

സര്‍വകലാശാലാ നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. (രണ്ടുവര്‍ഷം) വിദ്യാര്‍ഥികളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴയില്ലാതെ 23 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 റഗുലര്‍/ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 26 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷാ ടൈം ടേബിള്‍

റഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷം മെയ് 2023 റഗുലര്‍ പരീക്ഷ ജൂലായ് നാലിന് തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ആറാം സെമസ്റ്റര്‍ ബി.ടെക്. (2014-18 പ്രവേശനം) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളേജിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ നിയമനത്തിന് 20-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.cuiet.info

ബി.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് കൊടുങ്ങല്ലൂരിലെ ഹിന്ദി പ്രചാരകേന്ദ്ര കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ലിങ്കില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ : 0494 2407016, 2407017.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top