ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് 4 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് 4 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍ക്ക് ആദ്യം വെന്നിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. വെന്നിയൂര്‍ ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്.

അമിത വേഗതയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡോര്‍ തുറന്ന് കുട്ടികള്‍ പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. വാളക്കുളം കെഎച്ച്എംഎച്ച്എസ്എസ്സിലെ 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്.

കോട്ടക്കലില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്നു ബസ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top