കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ;പരീക്ഷാ കൺട്രോളർക്ക് യാത്രയയപ്പ് നൽകി

HIGHLIGHTS : Calicut University News; Examination Controller given travel allowance

malabarinews

പരീക്ഷാ കൺട്രോളർക്ക് യാത്രയയപ്പ് നൽകി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്ന പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജിന് സർവകലാശാലാ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം അഡ്വ. പി. കെ. ഖലീമുദ്ധീൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, സിൻഡി ക്കേറ്റംഗങ്ങളായ ഡോ. കെ. പ്രദീപ്കുമാർ, എ.കെ. അനുരാജ്, ടി.ജെ. മാർട്ടിൻ, അഡ്വ. എൽ.ജി. ലിജീഷ്, ഡോ. ടി. വസുമതി, സെനറ്റംഗം വി.എസ്. നിഖിൽ, ഡി.എസ്.യു. വൈസ് ചെയർപേഴ്സൺ കീർത്തന, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. വി.എൽ. ലജിഷ്, ടി. സബീഷ്, കെ. പ്രവീൺ കുമാർ, ടി. മുഹമ്മദ് സാജിദ്, ടി.കെ. ജയപ്രകാശ്, സർവകലാശാലാ ഭരണവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ വിനോദ് എൻ. നീക്കാമ്പുറത്ത്  തുടങ്ങിയവർ സംസാരിച്ചു.

അനുസ്മരണ യോഗം സംഘടിപ്പിച്ചു

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പ് മുൻ പ്രൊഫസർ ഡോ. എ.ഐ. ഇസ്മായിൽ ലബ്ബയുടെ വിയോഗത്തിൽ സർവകലാശാലാ ഇസ്ലാമിക് ചെയർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അറബിക് പഠനവകുപ്പ് മുൻ മേധാവി ഡോ. ഇ.കെ. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് മുസ്ലിം കോളേജസ് പ്രസിഡണ്ട് ഒ. അബ്ദുൽ അലി അധ്യക്ഷത വഹിച്ചു. ഭാഷാ വിഭാഗം ഡീൻ ഡോ. എ.ബി. മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. മുൻ രജിസ്ട്രാർ ഡോ. പി.പി. മുഹമ്മദ്, ഹിന്ദി പഠനവകുപ്പ് മുൻ പ്രൊഫസർ ഡോ. ആർ. സുരേ ന്ദ്രൻ, ഡോ. എം.കെ. പ്രീത, ഡോ. കെ.വി. വീരാൻ മൊയ്തീന്‍, കെ.പി. മുഹമ്മദ് അലി. ആലിക്കോയ, ഡോ. യു. സൈതലവി, ഡോ. പി. മുഹമ്മദ് ഹനീഫ, ഡോ. സി. സൈതലവി എന്നിവർ സംസാരിച്ചു. സർവകലാശാലാ ജീവനക്കാർ, പൂർവ വിദ്യാർഥികൾ, ഗവേഷകർ തുടങ്ങിയവർ പങ്കെടുത്തു.

സി.ഡി.എം.ആർ.പിയിൽ വിവിധ ഒഴിവുകൾ

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ ( സി.ഡി.എം.ആർ.പി. ) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകൾ എന്ന ക്രമത്തിൽ :- 1. ജോയിന്റ് ഡയറക്ടർ – ക്ലിനിക്കൽ സൈക്കോളജസ്റ്റ് (ഒരൊഴിവ്), 2. സ്പെഷ്യൽ എജ്യുക്കേറ്റർ (സി.ഡി.എം.ആർ.പി. – കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് – ഒരൊഴിവ്), 3. ഡിസബിലിറ്റി മാനേജ്‌മന്റ് ഓഫീസർ – ക്ലിനിക്കൽ സൈക്കോളജസ്റ്റ് (സി.ഡി.എം.ആർ.പി. – കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് – ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് – ഒരൊഴിവ്), 4. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ് (സി.ഡി.എം.ആർ.പി. – കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് – ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് – ഒരൊഴിവ്), 5. ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. – കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് – രണ്ടൊഴിവ്, കണ്ണൂർ യൂണിറ്റ് – ഒരൊഴിവ്). അപേക്ഷകൾ മെയ് 21-ന് നാല് മണിക്ക് മുൻപായി ഡയറക്ടർ, സി.ഡി.എം.ആർ.പി., ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ – 673 635 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ ഫിസിഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 02.09.2024 തീയതിയിൽ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മെയ് 16-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ

സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.എഡ്., ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യൂക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ( CBCSS – PG – 2023 പ്രവേശനം ) എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ (2017, 2018 പ്രവേശനം) ഫുൾ ടൈം എം.ബി.എ. സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2015 പ്രവേശനം) എം.ബി.എ. ഏപ്രിൽ 2022, നാലാം സെമസ്റ്റർ (2017 പ്രവേശനം) എം.ബി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!