കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ അനുശോചിച്ചു

HIGHLIGHTS : ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ അനുശോചിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗം റിട്ട. പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ...

ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗം റിട്ട. പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുശോചിച്ചു. സര്‍വകലാശാലയില്‍ മനഃശാസ്ത്ര പഠനവകുപ്പ് തുടങ്ങിയ 1976-ല്‍ തന്നെയാണ് ഡോ. ഉമ്മന്‍ തരകന്‍ അധ്യാപകനായി എത്തിയത്. ഓര്‍ഗനൈസേഷണല്‍ ബിഹേവിയറിലായിരുന്നു സ്‌പെഷ്യലൈസേഷന്‍. പഠനവകുപ്പില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന സൈക്കോളജിക്കല്‍ സ്റ്റഡീസ് എന്ന ഗവേഷണ ജേണലിന് പിന്നിലും ഇദ്ദേഹത്തിന്റെ പരിശ്രമം ഉണ്ടായിരുന്നു. ആലുവയില്‍ താമസക്കാരനായിരുന്ന ഇദ്ദേഹം 1996-ലാണ് വിരമിച്ചത്.

sameeksha-malabarinews

ഡോ. പി. കേശവ മേനോൻ എൻഡോവ്മെന്റ് പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ ഗണിത പഠനവകുപ്പ് 32-ാമത് ഡോ. പി. കേശവ മേനോൻ എൻഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു. ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി. കാൺപൂരിലെ പ്രൊഫസർ ഡോ. സമീർ ചവാൻ മുഖ്യ പ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപുലാക്കൽ അധ്യക്ഷത വഹിച്ചു. ഡോ. ടി. പ്രസാദ് സ്വാഗതം പറഞ്ഞു. ഡോ. എസ്.ഡി. കൃഷ്ണറാണി, ഡോ. വി.എൽ. ലജിഷ്, പഠനവകുപ്പിൽ നിന്ന് വിരമിച്ച അധ്യാപകരായ ഡോ. വി. കൃഷ്ണ കുമാർ, ഡോ. എം.എസ്. ബാലസുബ്രഹ്മണി തുടങ്ങിയവർ സംസാരിച്ചു.  ഡോ. പി. സിനി നന്ദി പറഞ്ഞു.

ചരിത്രവകുപ്പ് ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പ് സംഘടിപ്പിച്ച “കേരളത്തിലെ വിജ്ഞാനോത്പാദനം : ചരിത്രവും വർത്തമാനവും” ദേശീയ സെമിനാര്‍ കാലടി സംസ്‌കൃത സര്‍വകലാശാലാ മുന്‍ പ്രൊഫസര്‍ ഡോ. പി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. എം.ആര്‍. മന്മഥന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. മുഹമ്മദ് മാഹിന്‍, ഡോ. പി. ശിവദാസന്‍, ഡോ. കെ.എസ്. മാധവന്‍, ഡോ. വി.വി. ഹരിദാസ് എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. അരുണ്‍ അശോകന്‍, കെ.എന്‍. സുന്ദരന്‍, ഡോ. അഭിലാഷ് മലയില്‍, ഡോ. സാജിദ, ഡോ. അജയ് ശേഖര്‍, മിനി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്കൃതദിനാഘോഷം

കാലിക്കറ്റ് സർവകലാശലാ സംസ്കൃത പഠനവകുപ്പിൽ സംസ്കൃതദിനാഘോഷം സംഘടിപ്പിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വാക്യാർത്ഥവിചാരത്തിൽ ഡോ. പി.കെ. പ്രദീപ് വർമ, ഡോ. ഇ.എം. ദേവൻ, ഡോ. ഒ.എസ്. സുധീഷ്, ഡോ. പുഷ്കർ ദേവ് പൂജാരി, ഡോ. സുദേവ് കൃഷ്ണ ശർമ്മൻ, സി.എസ്. അമ്പിളി, സി.കെ. ഗോപിക എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ. എൻ.എ. ഷിഹാബ്, ഡോ. രഞ്ജിത്ത് രാജൻ, ഡോ. ഒ.കെ. ഗായത്രി എന്നിവർ സംസാരിച്ചു.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 30 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി.ആർക്. – നവംബർ 2024 ( 2017 മുതൽ 2020 വരെ പ്രവേശനം ), ഡിസംബർ 2024 ( 2015, 2016 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി. എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) എം.പി.എഡ്. നവംബർ 2023, പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!