കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; കെമിസ്ട്രി പഠനവകുപ്പിൽ ഡോ. മുകുന്ദൻ തേലക്കാട്ടിന്റെ ഫ്രോണ്ടിയർ പ്രഭാഷണം

HIGHLIGHTS : Calicut University News; Dr. Mukundan Thelakkat's Frontier Lecture at the Department of Chemistry

കെമിസ്ട്രി പഠനവകുപ്പിൽ ഡോ. മുകുന്ദൻ തേലക്കാട്ടിന്റെ ഫ്രോണ്ടിയർ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് ‘ ബയോസെൻസറുകൾ, തെർമോഇലക്ട്രിക് ഉപകരണങ്ങൾ, ബാറ്ററികൾ എന്നിവയിൽ ആവശ്യമായ പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനായി പോളിമറുകൾ എങ്ങനെ രൂപകല്പന ചെയ്യാം’ എന്ന വിഷയത്തിൽ ഫ്രോണ്ടിയർ പ്രഭാഷണം സംഘടിപ്പിച്ചു. ബൈറോയിത് സർവകലാശാലയിലെ ( ജർമ്മനി ) ബവേറിയൻ സെന്റർ ഫോർ ബാറ്ററി ടെക്‌നോളജിയിലെ പ്രൊഫസർ ഡോ. മുകുന്ദൻ തേലക്കാട്ടാണ് പ്രഭാഷണം നടത്തിയത്. ഫങ്ഷണൽ പോളിമറുകൾ മെറ്റേറിയൽ സയൻസ് ആന്റ് ടെക്‌നോളജിയിൽ നടത്തിയ സംഭാവനകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പഠനവകുപ്പിൽ ഗവേഷകരുമായും വിദ്യാർഥികളുമായും സംവദിച്ചു. പഠനകുപ്പ് മേധാവി ഡോ. എൻ.എൻ. ബിനിത, ഫ്രോണ്ടിയർ പ്രഭാഷണ കൺവീനർ ഡോ. ടി.ഡി. സുജ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല 2024 – 25 വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂലൈ 22 – നാണ് തിരഞ്ഞെടുപ്പ്. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .

ഗ്രാജ്വേഷൻ സെറിമണി ( യു.ജി. ) 2025 ജൂലൈ രണ്ടു വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണിയിലൂടെ ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ചടങ്ങിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ജൂൺ 21 മുതൽ ജൂലൈ രണ്ടു വരെ സർവകലാശാലാ വെബ്‌സൈറ്റിൽ ( https://www.uoc.ac.in/ ) ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407200, 0494 2407239, 0494 2407267.

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്.കായികക്ഷമതാ പരീക്ഷ: ഒരവസരംകൂടി

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളേജി ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ എന്നി വിടങ്ങളിലെ 2025 – 26 അധ്യയന വർഷത്തെ ബി.പി.ഇ.എസ്. ( ഇന്റഗ്രേറ്റഡ് ), ബി.പി.എഡ്., എം.പി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള ( CU-CET 2025-ന്റെ ഭാഗമായി ) കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കുന്നതിന് ഒരവസരംകൂടി. പ്രവേശന പരീക്ഷ എഴുതുകയും എന്നാൽ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കുമാണ് അവസരം. പരീക്ഷ ജൂൺ 24-ന് കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ വെച്ച് നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ( കൈവശമുള്ളവർ ), സ്പോർട്സ് കിറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ സഹിതം രാവിലെ 8.30-ന് സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 0494 2407016, 2407017.

പരീക്ഷാ തീയതിയിൽ മാറ്റം

ജൂൺ 25-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പേപ്പർ CC001 – Law and Social Transformation in India (2021 പ്രവേശനം മുതൽ) ജൂൺ 2025, (2020 പ്രവേശനം മാത്രം) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിട്യുഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം മാത്രം) ജൂൺ 2025 റഗുലർ പരീക്ഷയും ജൂലൈ മൂന്നിന് നടത്തും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

വൈവ

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. ഹിസ്റ്ററി ഏപ്രിൽ 2025 സപ്ലിമെന്ററി വൈവ ജൂലൈ നാലിന് നടക്കും. കേന്ദ്രം : ഹിസ്റ്ററി പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.കോം. ഏപ്രിൽ 2025 വൈവ ജൂൺ 25-ന് തുടങ്ങും. വൈവ നടക്കുന്ന ജില്ല, കേന്ദ്രം, തീയതി ( ബ്രാക്കറ്റിൽ ) : 1. പാലക്കാട് – എസ്.എൻ.ജി.എസ്. കോളേജ് പട്ടാമ്പി (ജൂൺ 25, 26) 2. തൃശ്ശൂർ – ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജ് തൃശ്ശൂർ (ജൂൺ 25 മുതൽ 28 വരെ) 3. കോഴിക്കോട് – ഗവ. കോളേജ് മടപ്പള്ളി (ജൂൺ 28, 29) 4. മലപ്പുറം – എം.ഇ.സ്. കെ.വി.എം. കോളേജ് വളാഞ്ചേരി (ജൂൺ 28, 29) 5. വയനാട് – ഡബ്ല്യൂ.എം.ഒ. കോളേജ് മുട്ടിൽ (ജൂൺ 30, ജൂലൈ ഒന്ന്). വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ രണ്ട്, മൂന്ന് തീയ തികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി.

പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന

രണ്ടാം സെമസ്റ്റർ (FYUGP – 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രം ഏപ്രിൽ 2025 റഗുലർ പരീക്ഷകളുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ ജൂൺ 30 വരെ സമർപ്പിക്കാം. ലിങ്ക്  ജൂൺ 21 മുതൽ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!