HIGHLIGHTS : Dr. K.S. Manilal elevated Calicut to international fame: VC
ഡോ. കെ.എസ്. മണിലാൽ കാലിക്കറ്റിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തി : വി.സി.
കാലിക്കറ്റ് സര്‍വകലാശാലയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ അധ്യാപകനും ഗവേഷകനുമായിരുന്നു ഡോ. കെ.എസ്. മണിലാലെന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുസ്മരിച്ചു. സര്‍വകലാശാലയിലെ ബോട്ടണിവിഭാഗത്തില്‍ അധ്യാപകനായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. 1986-ല്‍ സീനിയര്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. മണിലാല്‍ 1999 – ല്‍ സർവകലാശാലാ സർവീസിൽ നിന്ന് വിരമിച്ചു. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പരിഭാഷയാണ് ഡോ. കെ.എസ്. മണിലാലിന്റെ മഹത്തായ സംഭാവന. ലാറ്റിൻ ഭാഷയിൽ രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസ് ഇംഗ്ളീഷിലേക്കും മലയാളത്തിലേക്കും ഡോ. മണിലാല്‍ പരിഭാഷപ്പെടുത്തി. ശാസ്ത്ര മേഖലയ്ക്കുള്ള സമഗ്രസംഭാവനക്ക് 2020 – ൽ ഇദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. ഹോര്‍ത്തൂസില്‍ പരാമര്‍ശിച്ച എല്ലാ സസ്യഗണങ്ങളും ഡോ. മണിലാലിന്റെ നേതൃത്വത്തില്‍ ഗവേഷകവിദ്യാര്‍ഥികള്‍ ശേഖരിച്ചു. ഇവയെല്ലാം കാലിക്കറ്റിലെ ഹെര്‍ബേറിയമായ ‘ കാലി ‘ യില്‍ സൂക്ഷിച്ചിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ.കെ. ജാനകി അമ്മാള്‍ പുരസ്‌കാരവും നെതര്‍ലാന്‍ഡ് ഗവണ്‍മെന്റിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ എന്നിവ ഇദ്ദേഹത്തിന് ലഭിച്ച പ്രധാന ബഹുമതികളില്‍ ചിലതാണ്. അധ്യാപകനായും ഗവേഷകനായും ഗ്രന്ഥകാരനായും കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയ ഡോ. കെ.എസ്. മണിലാലിന്റെ നിര്യാണം നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അനുശോചന കുറിപ്പിൽ വൈസ് ചാൻസിലർ അറിയിച്ചു.
സര്‍വകലാശാലാ റീഫണ്ട് സോഫ്റ്റ് വെയര്‍ പുറത്തിറക്കി
കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വിവിധ സേവനങ്ങള്‍ക്കായി ഒടുക്കിയ പണം തിരികെ നല്‍കുന്നതിന് റീഫണ്ട് സോഫ്റ്റ്‌വേര്‍ പുറത്തിറക്കി. ഒന്നിലധികം തവണ പണമടയ്ക്കുകയോ തെറ്റായി അടയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ ലഭിക്കാന്‍ ഭരണകാര്യാലയത്തിലെത്തി അപേക്ഷ നല്‍കേണ്ടിയിരുന്നു. ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഇപേമെന്റ് ലിങ്കിനോടൊപ്പം ഈ സേവനവും ലഭ്യമാകും. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് സോഫ്റ്റ്‌വേര്‍ സജ്ജമാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. ഗോഡ്‌വിൻ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡേകെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലയിലെ ഡേകെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഭരണകാര്യാലയത്തിന് പിന്നിലുള്ള കെട്ടിടത്തിലാണ് പുതുവത്സരദിനത്തില്‍ കുഞ്ഞുങ്ങളെത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് കുഞ്ഞുങ്ങളെ വരവേറ്റത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, സെനറ്റംഗം വി.എസ്. നിഖില്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. ഗോഡ്‌വിൻ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, ഡേ കെയര്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. റീഷ കാരള്ളി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കെട്ടിടത്തിന്റെ ഉദ്ഘാടനം നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചിരുന്നു. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ഡേകെയര്‍ പ്രവര്‍ത്തനസമയം. ആറു മാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളെ യാണ് ഇവിടെ പരിചരിക്കുന്നത്.
ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം (എല്ലാ എഡീഷനുകളിലും പ്രസിദ്ധീകരിക്കാൻ താത്‌പര്യം)
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. – ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന വിഷയത്തിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
രക്ഷിതാക്കൾക്ക് പരിശീലനം
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി “ലൈംഗിക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യം” എന്ന വിഷയത്തിൽ 13 വയസ്സിനും 19 വയസ്സിനും ഇടയിൽ കുട്ടികളുള്ള രക്ഷിതാക്കളുടെ ഒരു പരിശീലന പരിപാടി ജനുവരി ആറിന് രാവിലെ 10 മുതൽ 4 വരെ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 9809714609 ( ഡോ. എം. അബിനിത ) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഫലം
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 10 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രാവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു