കലോത്സവ വേദികളിലെത്താന്‍ ക്യൂ ആര്‍ കോഡ്

HIGHLIGHTS : QR code to access festival venues

careertech

വിവിധ വേദികള്‍, രജിസ്‌ട്രേഷന്‍ കേന്ദ്രം, വാഹനപാര്‍ക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗൂഗിള്‍ സഹായത്തോടെ എത്തുന്നതിനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി തയ്യാറാക്കിയ ക്യൂ ആര്‍ കോഡുകള്‍ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി.

ഓരോ വേദികള്‍ക്കും പ്രത്യേകം ക്യൂ ആര്‍ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കും.

sameeksha-malabarinews

മൊബൈല്‍ ഫോണിലൂടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലൊക്കേഷന്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ തന്നെ ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷനും മറ്റ് വിവരങ്ങങ്ങളും ലഭിക്കും.

കലോത്സവത്തിനായി മറ്റു ജില്ലകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്യൂ ആര്‍ കോഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!