കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഡോ. കെ.പി. മുരളീധരന്‍ എന്‍ഡോവ്‌മെന്റ് സമ്മാനിച്ചു

ഡോ. കെ.പി. മുരളീധരന്‍ എന്‍ഡോവ്‌മെന്റ് സമ്മാനിച്ചു

മികച്ച ഗവേഷണത്തിനുള്ള ഡോ. കെ.പി. മുരളീധരന്‍ എന്‍ഡോവ്‌മെന്റ് കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫസര്‍ ഡോ. ആനന്ദക്കുട്ടന്‍ ബി. ഉണ്ണിത്താന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ സമ്മാനിച്ചു. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. കാലിക്കറ്റിലെ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ് റിട്ട. പ്രൊഫസറും ഡീനും മുന്‍മേധാവിയുമായ ഡോ. കെ.പി. മുരളീധരനോടുള്ള ആദരസൂചകമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, സീനിയര്‍ പ്രൊഫസര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. പി. നടാഷ, എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് ഭാരവാഹികളായ ഡോ. കെ.ജി. ശങ്കരനാരായണന്‍, ഡോ. ബഷീര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കാലിക്കറ്റ് സർവകലാശാലയും എ.സി.സി.എ.-യും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കാലിക്കറ്റ് സർവകലാശാലാ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പും ലണ്ടനിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സും (എ.സി.സി.എ.) വിവിധ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാർഥികൾക്ക് അക്കൗണ്ടൻസി, ഫിനാൻസ് എന്നീ മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള പരിശീലനവും തൊഴിൽ വൈദഗ്ധ്യവും നൽകുകയാണ് ലക്ഷ്യം. സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യനും എ.സി.സി.എ.-ക്ക് വേണ്ടി ഇന്ത്യയിലെ എജുക്കേഷൻ പാർട്ണർ റിലേഷൻഷിപ്പ് മേധാവി പ്രഭാൻഷു മിത്തലുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ചടങ്ങിൽ എ.സി.സി.എ. ദക്ഷിണേന്ത്യാ എജുക്കേഷൻ പാർട്ണർ റിലേഷൻഷിപ്പ് മേധാവി ആൽതിയ ലീ, സീനിയർ റിലേഷൻഷിപ്പ് മേധാവി റോയ്‌സ്റ്റൺ കോയിൽപിള്ളൈ, പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, അധ്യാപകരായ ഡോ. പി. നടാഷ, ഡോ. അപർണ രാജീവ്, സി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫാഷൻ പ്രദർശനം

 കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യും ആന്റ് ഫാഷൻ ഡിസൈനിങ് സംഘടിപ്പിച്ച ഫാഷൻ പ്രദർശനം “വൃഷ്ടി 2026”-ൽ നിന്ന്

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2011 സ്‌കീം – 2015, 2016 പ്രവേശനം) സെപ്റ്റംബർ 2024 / 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 10-നും മൂന്ന്, അഞ്ച് സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി മൂന്ന് വർഷ കോഴ്സ് (2015 സ്‌കീം – 2017, 2018 പ്രവേശനം) സെപ്റ്റംബർ 2024 / 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13-നും തുടങ്ങും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top