
ഡോ. ജോൺ മത്തായി അനുസ്മരണ പ്രഭാഷണം
നല്ല വിദ്യാഭാസവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കിയാൽ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്ന് ഇന്ത്യൻ ഇക്കണോമെട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. നീരജ് ഹാട്ടേക്കർ പറഞ്ഞു. തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശാസ്ത്ര പഠനവകുപ്പ് സംഘടിപ്പിച്ച ഡോ. ജോൺ മത്തായി അനുസ്മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടിയേറ്റത്തിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലേക്കുള്ള കേന്ദ്രീകരണം തടയാനാവാത്ത പ്രതിഭാസമാണെന്നും പ്രാദേശിക സാഹചര്യങ്ങളെ ഫലപ്രദമായ രീതിയിൽ വികസനത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ജോൺ മത്തായിയുടെ 140-ാം ജന്മവാർഷികത്തോടനുബന്ധിച്ചായിരു
ഓഡിയോ വിഷ്വൽ ലാബ് തുറന്നു
കാലിക്കറ്റ് സർവകലാശാലാ മാധ്യമപഠനവിഭാഗത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഡിയോ വിഷ്വൽ ലാബ് പ്രവർത്തനം തുടങ്ങി. കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സംയുക്ത സഹായത്തോടെ നടപ്പാക്കുന്ന പി.എം. ഉഷ പദ്ധതിയുടെ ഭാഗമായ ഓഡിയോ വിഷ്വൽ ലാബ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം. ഉഷ പദ്ധതി പ്രകാരം രണ്ടരക്കോടി ചെലവിൽ സജ്ജീകരിക്കുന്ന മാധ്യമപഠന സംവിധാനങ്ങളുടെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടതാണ് ലാബ്. ഒരേ സമയം 60 പേർക്ക് പ്രവർത്തിക്കാൻ കഴിയും വിധമാണ് സ്റ്റുഡിയോ, ഗ്രാഫിക് പ്രൊഡക്ഷൻ വിഭാഗങ്ങളുമായി സംയോജിച്ച് പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. വകുപ്പ് മേധാവി ഡോ. എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, ടി.ജെ. മാർട്ടിൻ, പി.എം. ഉഷ പദ്ധതി മേധാവി ഡോ. രാജീവ് മേനോൻ, ഡോ. നുഐമാൻ, ഡോ. അബ്ദുൽ മുനീർ വളപ്പിൽ, പി. മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.
ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പ് ‘ഹിന്ദി – മലയാളം സിനിമയുടെ പുതിയ മാനങ്ങൾ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിൽ സംസ്‌കൃത പഠനവകുപ്പ് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി 15-ന് രാവിലെ 10 മണിക്ക് റാഞ്ചി ലയോള കോളേജ് ഓഫ് എജ്യൂക്കേഷനിലെ റിട്ട. അസ്സോസിയേറ്റ് പ്രൊഫസർ ഡോ. വിജയ് ശർമ ഉദ്ഘാടനം ചെയ്യും.
സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ സ്പോട്ട് അഡ്മിഷൻ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ – കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി പാർട്ട് ടൈം (യോഗ്യത : പത്താം ക്ലാസ് പരീക്ഷ ഹിന്ദി ഒരു വിഷയമായി സ്വീകരിച്ച് പാസായിരിക്കണം), പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ആന്റ് കമ്പ്യൂട്ടിങ് ഹിന്ദി പാർട്ട് ടൈം (യോഗ്യത : ഹിന്ദി ഭാഷയിൽ നേടിയ ബിരുദം / ഓണേഴ്‌സ് ബിരുദം അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ബിരുദം / ഓണേഴ്‌സ് ബിരുദം ഹിന്ദി ഒരു വിഷയമായെടുത്ത് വിജയിച്ചിരിക്കണം) എന്നീ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 17-ന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫീസ് : 1325 രൂപ.
ടോക്കൺ രജിസ്‌ട്രേഷൻ
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ (CBCSS) നവംബർ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന റഗുലർ (2023 പ്രവേശനം) പരീക്ഷാർഥികൾക്ക് സർവകലാശാലാ വെബ്സൈൽറ്റിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് ജനുവരി 14 മുതൽ ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാം. ഫീസ് 2910 രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
പരീക്ഷാഅപേക്ഷ
ഒന്നാം സെമസ്റ്റർ എം.ആർക്. (2019 സ്‌കീം – 2022 മുതൽ 2025 വരെ പ്രവേശനം) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 29 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 03 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 19 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെയും / സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസുകളിലെയും മൂന്നാം സെമസ്റ്റർ എം.ബി.എ. ( CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2024 സ്‌കീം – 2024 പ്രവേശനം ) ജനുവരി 2026 റഗുലർ പരീക്ഷ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 27-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.ടി.എ. ( CBCSS ) നവംബർ 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



