HIGHLIGHTS : Calicut University News; Dr. John E. Thoppil retires

ഡോ. ജോൺ ഇ. തോപ്പിൽ വിരമിച്ചു

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് സീനിയർ പ്രൊഫസർ ഡോ. ജോൺ ഇ. തോപ്പിൽ വിരമിച്ചു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1995-ലാണ് സർവകലാശാലാ സർവീസിൽ പ്രവേശിച്ചത്. 30 വർഷത്തിലേറെയായി അധ്യാപകവൃത്തിയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ കീഴിൽ 34 വിദ്യാർഥികൾ പി.എച്ച്.ഡി. നേടിയിട്ടണ്ട്. ഏഴ് വിദ്യാർഥികൾ നിലവിൽ പ്രബന്ധ സമർപ്പണത്തിന് ഒരുങ്ങുകയാണ്. 12 വർഷത്തോളമായി ഇദ്ദേഹമാണ് ഗ്രീൻ കമ്മിറ്റി കൺവീനർ.
സീറ്റ് വർധനവിന് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ്, അറബിക് / ഓറിയന്റൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി 2025 – 26 അധ്യയനവർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ മേഖലയിലെ അപേക്ഷകൾ ഒരു പ്രോഗ്രാമിന് 6300/- രൂപ ഫീസ് സഹിതം മെയ് 26-വരെ സ്വീകരിക്കും. അപേക്ഷകളുടെ സ്കാൻ ചെയ്ത പകർപ്പ്, ഫീസടച്ച ചലാൻ രസീത് എന്നിവ സഹിതം cumarginalincrease@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407112, 7154.
സാമ്പത്തികശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ – സാമ്പത്തികശാസ്ത്ര വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മെയ് 15-നകം തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സാമ്പത്തികശാസ്ത്ര പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 21-ന് നടക്കും. യോഗ്യരായവർ രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.
ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ – ഫിസിക്സ് വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 20-ന് നടക്കും. യോഗ്യരായവർ രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. മലയാളം, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് – നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ലിങ്കില്‍ ക്ലിക്ക് ചെയ്യു