Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വിദൂരവിദ്യാഭ്യാസം ബിരുദ-പി.ജി. പ്രവേശനത്തീയതി നീട്ടി ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

HIGHLIGHTS : Calicut University News; Distance Education Undergraduate-P.G. You can apply till October 20 by extending the admission date

വിദൂരവിദ്യാഭ്യാസം ബിരുദ-പി.ജി. പ്രവേശനത്തീയതി നീട്ടി
ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക്, കോഴ്‌സുകളുടെയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ് സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ലഭ്യമാണ്. അഫ്‌സല്‍-ഉല്‍-ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകളിലേക്കും അറബിക്, ഇക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ്‌സി. മാത്തമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണുള്ളത്.

sameeksha-malabarinews

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ചു ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ/ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം- 673635എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം.

ഫോണ്‍: 0494 2407356, 2400288, 2660600 (പൊതുവിവരങ്ങള്‍ക്ക്). ലോഗിന്‍ പ്രശ്‌നങ്ങള്‍, മറ്റു സാങ്കേതികപ്രശ്‌നങ്ങള്‍ എന്നിവക്ക് digitalwing@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍  ബന്ധപ്പെടാവുന്നതാണ്. മറ്റുവിവരങ്ങള്‍ക്ക് sdeenquirysection@uoc.ac.indrsde@uoc.ac.indsde@uoc.ac.in

പരീക്ഷാ ടൈംടേബിള്‍

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) ബിരുദ പ്രോഗ്രാമുകളുടെ ഓപ്പണ്‍ കോഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ബി.ആര്‍ക്. എട്ട്, ഒമ്പത് സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി (2004 മുതല്‍ 2010 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

കോഴിക്കോട് കോസ്റ്റിയൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി., എം.എസ് സി. കോഴ്‌സുകളില്‍ ജനറല്‍, എസ്.സി., എസ്.ടി. സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  സംവരണവിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍: 8089528299, 9645639532. അവസാന തീയതി ഒക്ടോബര്‍ ആറ്.

പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിന്റെ നേതൃത്വത്തില്‍ ആറിന് ആര്യഭട്ട ഹാളില്‍ പ്രഭാഷണ പരിപാടികള്‍ നടക്കും. ‘ സെല്‍ സൈക്കിള്‍ ജീനുകളും കാന്‍സര്‍ ചികിത്സയും ‘  എന്ന വിഷയത്തില്‍ രാവിലെ 10.30-ന് ബോസ്റ്റണിലെ വെല്‍സ് തെറപ്യൂട്ടിക് സെന്റര്‍ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. കണ്ണന്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ച പ്രൊഫസര്‍ ഡോ. ജയരാമ മുത്തുകൃഷ്ണന്‍ പ്രഭാഷണം നടത്തും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!