കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബോട്ടണി പഠനവകുപ്പിൽ:  സൈറ്റോളജി ശില്പശാല

ബോട്ടണി പഠനവകുപ്പിൽ:  സൈറ്റോളജി ശില്പശാല

അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ – സയന്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി ( എ.എൻ.ആർ.എഫ്. – എസ്.എസ്.ആർ. ) പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സൈറ്റോളജി ശില്പശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. സി.സി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ഗവേഷണ മേഖലയിൽ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തുക, സാമൂഹിക പ്രതിബദ്ധത വളർത്തുക, പ്രേത്യേകിച്ച് ശാസ്ത്ര സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന ഗവേഷകരെ മുൻപന്തിയിലേക്ക് നയിക്കാൻ സഹായിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി. ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സന്തോഷ് നമ്പി സ്വാഗതം പറഞ്ഞു. പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ്കുമാർ, ഡോ. മഞ്ജു സി. നായർ എന്നിവർ സംസാരിച്ചു. എ.എൻ.ആർ.എഫ്. ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയായ എസ്.എസ്.ആർ.-ന്റെ ഭാഗമായി രണ്ടു ദിവസങ്ങളായി നടക്കുന്ന ശില്പശാലയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. 13 – നാണ് സമാപനം.

റേഡിയോ സി.യു. വാക് – ഇൻ – ഇന്റർവ്യൂ മാറ്റിവെച്ചു

കാലിക്കറ്റ് സർവകലാശാലാ റേഡിയോ വി.യു.വിലെ പ്രോഗ്രാം എക്സിക്യൂട്ടീവ്, സൗണ്ട് റെക്കോർഡിസ്റ്റ് എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിനായി ജൂൺ 17-ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് – ഇൻ – ഇന്റർവ്യൂ ജൂൺ 30 ലേക്ക് മാറ്റിവെച്ചു. ഉദ്യോഗാർഥികൾ 30-ന് രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം.

പുനർമൂല്യനിർണയഫലം

ആറാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം ) ബി.കോം., ബി.ബി.എ., ( CUCBCSS – UG – 2019 പ്രവേശനം ) ബി.കോം. പ്രൊഫഷണൽ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം ആറാം സെമസ്റ്റർ ( CBCSS ) ബി.കോം., ബി.ബി.എ., ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top