കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഭരണഘടനയെ ധാര്‍മികാര്‍ഥത്തില്‍ മനസ്സിലാക്കണം ഡോ. സുനില്‍ പി. ഇളയിടം

ഭരണഘടനയെ ധാര്‍മികാര്‍ഥത്തില്‍ മനസ്സിലാക്കണം
ഡോ. സുനില്‍ പി. ഇളയിടം

ഇന്ത്യന്‍ ഭരണഘടനയെ സാങ്കേതികമായ അര്‍ഥത്തിലല്ലാതെ അതിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ അര്‍ഥത്തില്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഡോ. സുനില്‍ പി. ഇളയിടം അഭിപ്രായപ്പെട്ടു. ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘ആരാണ് ഇന്ത്യക്കാര്‍’ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശത്തെ എങ്ങനെ ഭാവന ചെയ്യണമെന്നതിന് ഒരു ഉത്തരമല്ല ഉള്ളത്. ആരാണ് ഇന്ത്യക്കാര്‍ ചോദ്യത്തിന്റെ ഉത്തരവും സുനിശ്ചിതമല്ല. ചരിത്രഘട്ടങ്ങളും വീക്ഷണഗതിയും അനുസരിച്ച് ഉത്തരങ്ങളില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. വിനോദ് സ്‌കറിയ വിഷയം അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചരിത്രപഠനവകുപ്പ് മേധാവി ഡോ. വി.വി. ഹരിദാസ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. ടി.പി. ശിഹാബുദ്ധീന്‍, പി.കെ. ബവേഷ് എന്നിവര്‍ സംസാരിച്ചു. ഹരിദാസന്‍ പുരസ്‌കാര ഗവേഷണ പ്രബന്ധ മത്സരത്തില്‍ വിജയികളായ ജോണ്‍ കുജൂര്‍ (സെന്റര്‍ ഫോര്‍ ബജറ്റ് ആന്‍ഡ് പോളിസി സ്റ്റഡീസ്, ബെംഗളൂരു), ദിന്‍ത സുരേഷ് (കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനകേന്ദ്രം), എന്‍ഡോവ്മെന്റ് ജേതാക്കളായ സര്‍വകലാശാലാ ചരിത്ര പഠനവകുപ്പിലെ പി.ജി. വിദ്യാര്‍ഥികളായ എം. ഡെന്‍സി, സി. തഷ്റീഫ സരിന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു.

ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായവര്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഡോ. സുനില്‍ പി. ഇളയിടം തുടങ്ങിയവര്‍ക്കൊപ്പം.

വൈസ് ചാന്‍സലറുടെ വാര്‍ത്താ സമ്മേളനം 19-10-22

യു.ജി.സി. ‘നാക്’ ഗ്രേഡിങ്ങില്‍ മികച്ച പോയിന്റോടെ എ പ്ലസ് കരസ്ഥമാക്കിയ കാലിക്കറ്റ് സര്‍വകലാശാലയെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നു. 21-ന് വൈകീട്ട് 4 മണിക്ക് സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി സര്‍വകലാശാലക്കുള്ള ഉപഹാരം കൈമാറും. ഇതോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളും ഉണ്ടാകും. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ബഹു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ വാര്‍ത്താ സമ്മേളനം 19-10-22 ബുധനാഴ്ച രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സിലുള്ള ഐ.ക്യു.എ.സി. ഓഫീസില്‍ നടക്കുന്നു.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നവംബര്‍ 8-ന്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ / സര്‍വകലാശാലാ സെന്ററുകള്‍ / സര്‍വകലാശാലാ പഠനവകുപ്പുകള്‍ എന്നിവയിലേക്കുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി  യൂണിയന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്‌ടോബര്‍ 20-ന് പ്രസിദ്ധീകരിക്കും. നവംബര്‍ 8-നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് സമയക്രമവും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്
സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. (സംവരണ വിഭാഗം), എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് (ജനറല്‍, സംവരണ വിഭാഗങ്ങളില്‍) കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 19-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 9747635213.

തൃശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 20-ന് രാവിലെ 11 മണിക്ക് ഹാജരാകണം.  സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9745644425, 9946623509, 9744221152.

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ.ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 20 വരെ പ്രവേശനം നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8075693824.

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയനവര്‍ഷത്തെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മെഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, പ്രിന്റിംഗ് ടെക്‌നോളജി എന്നീ വിഭാഗങ്ങളിലേക്കാണ് 20 മുതല്‍ 22 വരെ സ്‌പോട്ട് അഡ്മിഷന്‍. കീം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ 12 മണിക്കുള്ളില്‍ ഹാജരാകണം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. പ്രവേശന പരീക്ഷയെഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ട വഴി പ്രവേശനത്തിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ 2022-24 എം.എഡ്. ബാച്ചില്‍ ഒഴിവുള്ള ജനറല്‍ സംവരണ വിഭാഗങ്ങളില്‍ പ്രവേശനം നടത്തുന്നു. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20-ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

ബി.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സുല്‍ത്താന്‍ ബത്തേരി, പൂമല ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ബി.എഡിന് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്.  പ്രവേശനം ആഗ്രഹിക്കുന്നവര്‍ 19-ന് 4 മണിക്ക് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍ 0493 6227221

പരീക്ഷാ ഫലം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 2 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമറ്റിക്‌സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബര്‍ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top