കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അനുസ്മരണ പ്രഭാഷണവും എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണവും

അനുസ്മരണ പ്രഭാഷണവും എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണവും

കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പ് പ്രൊഫ. ടി.സി. നരേന്ദ്രന്‍ ട്രസ്റ്റ് ഫോര്‍ ആനിമല്‍ ടാക്‌സോണമി, സുവോളജി പൂര്‍വവിദ്യാര്‍ഥി സംഘടന എന്നിവയുമായി ചേര്‍ന്ന് അനുസ്മരണ പ്രഭാഷണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. പഠനവകുപ്പിലെ മുന്‍ പ്രൊഫസര്‍മാരായ കെ.ജെ. ജോസഫ്, കെ.ജി. അടിയോടി, ടി.സി. നരേന്ദ്രന്‍ എന്നിവരോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഡോ. എം. ഗോകുല്‍ദാസ്, മുന്‍ പ്രൊ വൈസ് ചാന്‍സലറും പ്രൊഫ. ടി.സി. നരേന്ദ്രന്‍ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയുമായ ഡോ. എം. നാസര്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുന്‍ ഡീന്‍ ഡോ. ജി. അനില്‍കുമാര്‍, സുവോളജി പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റ്യൻ, ഡോ. ബിനു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധുരകാമരാജ് സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡോ. ടി.ജെ. പാണ്ഡ്യന്‍, ബെംഗളൂരു ഐ.സി.എ.ആര്‍. മുന്‍ ഡയറക്ടര്‍ ഡോ. ചന്ദിഷ് ആര്‍ ബല്ലാല്‍ എന്നിവര്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണം നടത്തി. വി. ഫാത്തിമ ഫെസി, മരീറ്റ ആന്‍ പോള്‍, കെ. മനീഷ, കെ. സനം എന്നിവരാണ് പ്രൊഫ. കെ.ജെ. ജോസഫ് എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നേടിയത്. പി. ചന്ദന പ്രൊഫ. കെ.ജി. അടിയോടി എന്‍ഡോവ്‌മെന്റ് അവാര്‍ഡും വി.കെ. ഷഹല ഷിബിന്‍ പ്രൊഫ. ടി.സി. നരേന്ദ്രന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും കരസ്ഥമാക്കി.

ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ബി. മോഹൻ കുമാർ (എൻ.ഐ.ടി.ടി.ഇ. യൂണിവേഴ്സിറ്റി, സെന്റർ ഫോർ സ്റ്റെം സെൽ റിസർച്ച് ആന്റ് റീ ജനറേറ്റിവ് മെഡിസിൻ, മംഗലാപുരം) മുഖ്യപ്രഭാഷണം നടത്തി. പഠന വകുപ്പ് മേധാവി ഡോ. അനു ജോസഫ്, ഡോ. കെ.കെ. ഏലിയാസ്, ഡോ. സി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. പരിപാടി 21-ന് സമാപിക്കും.

അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ – ഖൊ ചാമ്പ്യൻഷിപ്പ് 

കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ – ഖൊ ചാമ്പ്യൻഷിപ്പ് 22 മുതൽ 25 വരെ നടക്കും. ഇന്ത്യയിലെ നാല് സോണുകളിൽ നിന്നായി ആദ്യ നാല് സ്ഥാനങ്ങൾ നേടിയ 16 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ലീഗ് – കം – നോക് ഔട്ട് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാവും നടക്കുക. ലീഗ് റൗണ്ടിനു ശേഷം നാല് ഗ്രുപ്പുകളിൽ നിന്നും പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്ന അവസാന നാല് ടീമുകൾ തമ്മിൽ നോക്ക് ഔട്ട്‌ രീതിയിൽ മത്സരങ്ങൾ നടത്തി വിജയിയെ നിശ്ചയിക്കും. ഗ്രൂപ്പ് ഡിയിലാണ് കാലിക്കറ്റ് സർവകലാശാല മത്സരിക്കുന്നത്. മത്സരത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും  ഒരുക്കിയിട്ടുണ്ടെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു. നിലവിൽ പൂനെ സാവിത്രിഭായ് ഫൂലെ യൂണിവേഴ്‌സിറ്റിയാണ് ചാമ്പ്യന്മാർ.

പരീക്ഷാ അപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – PG – SDE – 2019 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം. സെപ്റ്റംബർ 2023, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CBCSS – PG – 2020 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.ടി.ടി.എം., എംബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർച്ച് 28 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എസ് സി.  സൈക്കോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ആറാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ. ഏപ്രിൽ 2021 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top