കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ‘ സി.ഐ.ഡി.എ. – 2025 ’ ദേശീയ സമ്മേളനം

HIGHLIGHTS : Calicut University News; ‘CIDA - 2025’ National Conference

‘ സി.ഐ.ഡി.എ. – 2025 ’ ദേശീയ സമ്മേളനം

കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച നാലാമത് ‘കംപ്യൂട്ടേഷണൽ ഇന്റലിജിൻസ് ആന്റ് ഡാറ്റാ അനലറ്റിക്സ്’ ( സി.ഐ.ഡി.എ. – 2025 ) ദേശീയ സമ്മേളനം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. കെ. മുഹമ്മദ് ഹനീഫ, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപുലാക്കൽ, കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് മേധാവി ഡോ. കെ. എ. മഞ്ജുള, പഠനവകുപ്പ് വിദ്യാർഥി അസോസിയേഷൻ സെക്രട്ടറി ആർ. ദേവദത്ത് തുടങ്ങിയവർ സംസാരിച്ചു. ഈ വർഷം വിരമിക്കുന്ന അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ പ്രിൻസിപ്പലും കമ്പ്യൂട്ടർ സയൻസ് അധ്യപകനുമായ ഡോ. പി. മുഹമ്മദ് ഇല്ല്യാസ്, പാലക്കാട് മണ്ണമ്പറ്റ വി.ടി. ഭട്ടത്തിരിപ്പാട് കോളേജിലെ പ്രിൻസിപ്പലും കമ്പ്യൂട്ടർ സയൻസ് അധ്യപികയുമായ ഡോ. സരിത നമ്പൂതിരി, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് മേധാവിയുമായ കെ. രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബുധനാഴ്ചയാണ് സമാപനം.

sameeksha-malabarinews

കോവിഡ് കാലത്ത് വിരമിച്ചവർക്ക് ഉപഹാര സമർപ്പണം

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കോവിഡ് കാലത്ത് (2020 മാർച്ച് മുതൽ 2021 മെയ് വരെ) വിരമിച്ചവർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ട് ബോർഡിന്റെ ആഭിമുഖ്യത്തിൽ ഉപഹാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. മാർച്ച് 10-ന് ഉച്ചക്ക് 2.30-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാട നം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഫിനാൻസ് ഓഫീസർ വി. അൻവർ, മുൻ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, വെൽഫെയർ ഫണ്ട് ബോർഡ് ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് കാലത്ത് വിവിധ തസ്തികകളിൽ നിന്നായി 74 പേരാണ് വിരമിച്ചത്. ആൾക്കൂട്ട നിയന്ത്രണവും അടച്ചിടലും കാരണം ഇവർക്ക് ഓൺലൈനായാണ് യാത്രയയപ്പ് നൽകിയത്.

പി.എച്ച്.ഡി. പ്രവേശനം 2024

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനം 2024 – ന് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള തീയതി മാര്‍ച്ച് 10 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ വിലാസത്തില്‍ നിന്ന് phdmphil@uoc.ac.in എന്ന വിലാസത്തിലേക്ക് മെയില്‍ വഴി ആവശ്യപ്പെടുന്നവര്‍ക്ക് എഡിറ്റിംഗ് സൗകര്യം ലഭ്യമാക്കും. ഫോണ്‍ : 0494 2407016, 2407017.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകളിലെ ഏപ്രിൽ രണ്ടിന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ (FYUGP – 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2015 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2025,  (2022 മുതൽ 2024 വരെ പ്രവേശനം) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് അഞ്ച് മുതൽ ലഭ്യമാകും.

പരീക്ഷാഫലം

ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!