
പ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ കാലിക്കറ്റ് സര്‍വകലാശാല ഫീസില്ലാതെ നല്‍കും
പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. 2018-ലെ പ്രളയത്തിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ ഇളവ് നല്‍കിയിരുന്നു. പ്രളയ ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി.
പ്രധാന തീരുമാനങ്ങള്‍
-
കാലാവസ്ഥാ നിരീക്ഷണ – പരീക്ഷണത്തിനാവശ്യമായ റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് എന്‍.സി.സി. ആസ്ഥാനത്തിന് സമീപം ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിന്‍ഡിക്കേറ്റ് സമിതി ശുപാര്‍ശപ്രകാരമാണ് തീരുമാനം. നിലവില്‍ കുസാറ്റില്‍ മാത്രാണ് ഈ സംവിധാനമുള്ളത്.
-
സര്‍വകലാശാല നേരിട്ടു നടത്തുന്ന ഡോ. എം.എസ്. സ്വാമിനാഥന്‍ ചെറിന് പ്രവര്‍ത്തനഫണ്ടായി 10 ലക്ഷം രൂപ നീക്കിവെച്ചു.
-
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഓഫ് ഹൈഡ്രജൻ ആന്റ് എനർജി സ്റ്റോറേജ് സ്ഥാപിക്കും.
-
സര്‍വകലാശാല നടത്തുന്ന സ്വാശ്രയ സെന്ററുകളിലെ കരാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കും.
-
സി. അച്യുതമേനോന്‍ ചെയറിന് സ്ഥലം കണ്ടെത്താന്‍ സര്‍വകലാശാലാ എന്‍ജിനീയറെ ചുമതലപ്പെടുത്തി.
-
വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ നടത്തിപ്പ് പഠിക്കാന്‍ ഡോ. പി. സുശാന്ത് കണ്‍വീനറായി സമിതിയെ നിയോഗിച്ചു.
-
സര്‍വകലാശാലാ അധ്യാപകരുടെ ഇന്‍ക്രിമെന്റിലുള്ള അപാകം പരിഹരിക്കും.
-
17 ഗവേഷകരുടെ പി.എച്ച്.ഡി. അംഗീകരിച്ചു.
സംസ്ഥാന ജാവലിൻ ത്രോ മത്സരം
ദേശീയ ജാവലിൻ ത്രോ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ കീഴിൽ സംസ്ഥാനതല ജാവലിൻ ത്രോ മത്സരം ഏഴിന് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 100 ഓളം കായിക താരങ്ങൾ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങും.
സംസ്കൃതം പഠനവകുപ്പിൽ എം.എ. / ഇന്റഗ്രേറ്റഡ് എം.എ. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സംസ്കൃതം പഠനവകുപ്പിൽ എം.എ. സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ( ജനറല്‍ ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ സംസ്കൃതം എന്നീ പ്രോഗ്രാമുകളില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളിലായി സീറ്റുകള്‍ ഒഴിവുണ്ട്. സംസ്കൃതത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് എം.എ. പ്രോഗ്രാമിനും പ്ലസ്ടുവോ തത്തുല്ല്യ യോഗ്യതയോ നേടിയവര്‍ക്ക് ഇന്റഗ്രേറ്റഡ് എം.എ സംസ്കൃതം പ്രോഗ്രാമിനും അപേക്ഷിക്കാം. സംസ്കൃതം മുന്‍പ് പഠിക്കാത്തവര്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രസ്തുത ഒഴിവുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 11-ന് മുൻപായി പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഒഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് 9745300125, https://admission.uoc.ac.in/ .
പൂമല ബി.എഡ്. സെന്ററിൽ സംവരണ സീറ്റൊഴിവ്
വയനാട് പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ് – 2 (പട്ടിക ജാതി, ഭാഷാ ന്യൂനപക്ഷം – കന്നഡ), ഗണിതശാസ്ത്രം – 2 (ഭാഷാ ന്യൂനപക്ഷം – കന്നഡ, ടീച്ചർ ക്വാട്ട), സോഷ്യൽ സയൻസ് – 1 (ടീച്ചർ ക്വാട്ട) എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്തവർ ആഗസ്റ്റ് ഏഴിന് രാവിലെ 11.00 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. യോഗ്യരായവർ ഇല്ലാത്തപക്ഷം ഒഴിവുകൾ പരിവർത്തനം ചെയ്യും. ഫോൺ : 9605974988.
മഞ്ചേരി സെന്ററിൽ ബി.സി.എ. പ്രവേശനം
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. കോഴ്‌സിന് മൂന്നാം സെമസ്റ്ററിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 9-ന് വൈകീട്ട് 5 മണിക്ക് മുൻപായി അസൽ രേഖകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്.
സി.സി.എസ്.ഐ.ടികളിൽ സീറ്റൊഴിവ്
തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ., എം.സി.എ. കോഴ്‌സുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ താത്പര്യമുള്ളവർ 7907414201, 0487 2202563 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. തുടങ്ങിയ സംവരണ വിഭാഗത്തിൽപ്പെട്ടവർ സമ്പൂർണ ഫീസിളവിന് അർഹരായിരിക്കും.
കോഴിക്കോട് വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446993188, 9447150936.
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശന വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശന പരീക്ഷാ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 7907495814.
വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (SDE – CBCSS) ഏപ്രിൽ 2024 വൈവ ആഗസ്റ്റ് 8,9,12 തീയതികളിൽ നടക്കും. കേന്ദ്രം : ആര്യഭട്ട ഹാൾ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ശ്രീ കേരളവർമ കോളേജ്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട.
ജൂലൈ 30-ന് നടത്താൻ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (SDE – CBCSS) ഏപ്രിൽ 2024 വൈവ ആഗസ്റ്റ് ഒൻപതിന് നടക്കും. കേന്ദ്രം : ഫിലോസഫി പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ., ബി.കോം., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ പാറ്റേൺ, ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.കോം. വൊക്കേഷണൽ, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണികേഷൻ, ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ, തൃശ്ശൂർ ഡോ. ജോൺ മത്തായി സെന്ററിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. (2019 പ്രവേശനം മുതൽ) അഞ്ചാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190/- രൂപ പിഴയോടെ ഒൻപത് വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 14 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ ( 2018 പ്രവേശം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




